കന്യാസ്ത്രീമാരുടെ അറസ്റ്റ്: എൽഡിഎഫ് പ്രതിഷേധ സദസ് സംഘടിപ്പിച്ചു
1581588
Tuesday, August 5, 2025 11:55 PM IST
തൊടുപുഴ: കന്യാസ്ത്രീമാരെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച സംഭവത്തിൽ പ്രതിഷേധിച്ച് എൽഡിഎഫ് തൊടുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ജാഥയും പ്രതിഷേധ സദസും സംഘടിപ്പിച്ചു.
സിപിഎം തൊടുപുഴ വെസ്റ്റ് ഏരിയാ കമ്മിറ്റി ഓഫീസ് പരിസത്തുനിന്ന് ആരംഭിച്ച ജാഥ മുനിസിപ്പൽ മൈതാനിയിൽ സമാപിച്ചു. തുടർന്നു നടന്ന പ്രതിഷേധ സദസ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.കെ. ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കേരള കോണ്‍ഗ്രസ്-എം നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ ആധ്യക്ഷത വഹിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ.പി. മേരി, കേരള കോണ്‍ഗ്രസ്-എം ഉന്നതാധികാര സമിതിയംഗം പ്രഫ. കെ.ഐ. ആന്റണി, ജില്ലാ സെക്രട്ടേറിയറ്റംഗം മുഹമ്മദ് ഫൈസൽ, തൊടുപുഴ വെസ്റ്റ് ഏരിയാ സെക്രട്ടറി ടി.അർ. സോമൻ, ഈസ്റ്റ് ഏരിയാ സെക്രട്ടറി ലിനു ജോസ്, സിപിഐ ജില്ലാ സെക്രട്ടറി കെ. സലിം കുമാർ, താലൂക്ക് സെക്രട്ടറി വി.അർ. പ്രമോദ്, ജനാധിപത്യ കേരള കോണ്‍ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് അഗസ്റ്റിൻ, കേരള കോണ്‍ഗ്രസ്-ബി സംസ്ഥാന സെക്രട്ടറി പോൾസണ്‍ മാത്യു, ഐഎൻഎൽ സംസ്ഥാന സെക്രട്ടറി എം.എം. സുലൈമാൻ, ജനതാദൾ -എസ് ജില്ലാ വൈസ് പ്രസിഡന്റ് പി.പി. അനിൽകുമാർ, എൻസിപി തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് ജെയ്സണ്‍ തേവാലത്ത് തുടങ്ങിയവർ പ്രസംഗിച്ചു.