സ്കൂൾ ബാൻഡ് ടീം അരങ്ങേറ്റത്തിലേക്ക്
1581592
Tuesday, August 5, 2025 11:55 PM IST
ചെറുതോണി: പഴയരിക്കണ്ടം ഗവ. ഹൈസ്കൂളിലെ നാലുമുതൽ ഏഴുവരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളെ ഉൾപ്പെടുത്തി ആരംഭിച്ച ബാൻഡ് ട്രൂപ്പ് പരിശീലനം പൂർത്തിയാക്കി അരങ്ങേറ്റം നാളെ രാവിലെ 10ന് നടത്തും. അരങ്ങേറ്റ സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാംകുന്നേൽ ഉദ്ഘാടനം ചെയ്യും.
കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് വക്കച്ചൻ വയലിൽ, ജില്ലാ പഞ്ചായത്തംഗം ഷൈനി റെജി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേശ്വരി രാജൻ, ഇടുക്കി ബ്ലോക്ക് പഞ്ചായത്തംഗം ഉഷ മോഹനൻ, പൊതുവിദ്യാഭ്യാസ ഉപ ഡയറക്ടർ പി.സി. ഗീത, പരിശീലകൻ വർഗീസ് തുടങ്ങിയവർ പങ്കെടുക്കും.
തുടർന്ന് ജില്ലാ പഞ്ചായത്തംഗം ഷൈനി റെജി ഒൻപതു ലക്ഷം രൂപ അനുവദിച്ച് പൂർത്തീകരിച്ച വിവിധ പദ്ധതികളുടെയും കഞ്ഞിക്കുഴി പഞ്ചായത്ത് 12 ലക്ഷം രൂപ അനുവദിച്ച് നിർമാണം പൂർത്തീകരിച്ച കുടിവെള്ള ടാങ്കിന്റെയും ഐ ടി ലാബിന്റെയും ഉദ്ഘാടനവും പിടിഎ ജനറൽ ബോഡിയും നടക്കും.