വയോധികനിൽനിന്ന് പണം അപഹരിച്ചതായി പരാതി
1581589
Tuesday, August 5, 2025 11:55 PM IST
രാജാക്കാട്: എഴുപതു വയസുള്ള വയോധികനെ കബളിപ്പിച്ച് പണം കവർന്നതായി പരാതി. രാജാക്കാട് പഞ്ചായത്തിലെ കൊച്ചുമുല്ലക്കാനം നിവാസിയായ നടുപ്പറമ്പിൽ എൻ. കൃഷ്ണദാസാണ് കബളിപ്പിക്കപ്പെട്ടത്. കഴിഞ്ഞ ശനിയാഴ്ച ഇദ്ദേഹത്തിന്റെ സാമൂഹ്യ സുരക്ഷാ പെൻഷൻ എടുക്കുന്നതിനായി രാജാക്കാട് ഫെഡറൽ ബാങ്കിന്റെ എ ടി എം കൗണ്ടറിൽ എത്തിയിരുന്നു. ഇടപാട് നടത്തുന്നതിന് അറിവില്ലാത്തതിനാൽ എടിഎം കൗണ്ടറിൽ ഇടപാട് നടത്താനെത്തിയ മറ്റൊരാളെ കാർഡ് ഏൽപ്പിച്ചു.
മെഷിനിൽ കാർഡ് പതിച്ച ശേഷം അക്കൗണ്ടിൽ പണമില്ലെന്നു പറഞ്ഞു പുറത്തുനിന്നിരുന്ന കൃഷ്ണദാസിനെ എടിഎം കാർഡ് തിരികേ ഏൽപ്പിക്കുകയും ചെയ്തു. അവിടെനിന്ന് അടുത്തുള്ള എസ്ബിഐയുടെ ബ്രാഞ്ചിൽ അന്വേഷിച്ചപ്പോൾ 1,500 രൂപ പിൻവലിച്ചതായി ബാങ്കധികൃതർ അറിയിച്ചു. കാർഡ് കൈമാറിയ ആളെ പരിചയമില്ലെന്നു കൃഷ്ണദാസ് പറഞ്ഞു. ഇതു സംബന്ധിച്ച് ഇദ്ദേഹം രാജാക്കാട് പോലീസിൽ പരാതിപ്പെട്ടു.