അടി​മാ​ലി: മൂ​ന്നു പേ​രു​ടെ ജീ​വ​ന്‍ ക​വ​ര്‍​ന്ന ചീ​യ​പ്പാ​റ ദു​ര​ന്ത​ത്തി​ന് 12 വ​യ​സ്. 2013 ഒാ​ഗ​സ്റ്റ് അ​ഞ്ചി​ന് രാ​വി​ലെ 8.30നാ​യി​രു​ന്നു ചീ​യ​പ്പാ​റ വെ​ള്ള​ച്ചാ​ട്ട​ത്തി​ന് സ​മീ​പം മ​ണ്ണി​ടി​ച്ചി​ല്‍ ഉ​ണ്ടാ​യ​ത്.

2013 ഒാ​ഗ​സ്റ്റ് അ​ഞ്ചി​നും ചീ​യ​പ്പാ​റ ​വെ​ള്ള​ച്ചാ​ട്ടം കാ​ണാ​ന്‍ ധാ​രാ​ളം സ​ഞ്ചാ​രി​ക​ള്‍ വെ​ള്ള​ച്ചാ​ട്ട​ത്തി​ന​രി​കി​ലും റോ​ഡി​ലു​മൊ​ക്കെ​യാ​യി നി​ന്നി​രു​ന്നു. പെ​ട്ടെന്ന് വെ​ള്ള​ച്ചാ​ട്ട​ത്തി​ന​രി​കി​ല്‍നി​ന്ന് ഏ​താ​നും ദൂ​ര​മ​ക​ലെ ക​ല്ലും മ​ണ്ണും ഇ​ടി​ഞ്ഞ് റോ​ഡി​ലേ​ക്ക് പ​തി​ച്ചു.

ഇതോടെ ഇവിടെ പെ​ട്ടെന്ന് ദു​ര​ന്ത​ഭൂ​മി​യാ​യി മാ​റു​ക​യ​യി​രു​ന്നു. ര​ക്ഷാപ്ര​വ​ര്‍​ത്ത​ന​ത്തി​നൊ​ടു​വി​ല്‍ മൂ​ന്നു പേ​രു​ടെ ജീ​വ​ന്‍ ന​ഷ്ട​മാ​യ​താ​യി സ്ഥി​രീ​ക​രി​ച്ചു.​ ഏതാനും ുപേർക്ക് പരിക്കേറ്റു. മ​നോ​ഹ​ര കാ​ഴ്ച്ച​യു​ടെ താ​ഴ്‌വാ​ര​ത്തേ​ക്ക് ദു​ര​ന്തം ഒ​രു മ​ണ്‍​കൂ​ന​യാ​യി ഇ​ടി​ഞ്ഞെ​ത്തി​യി​ട്ട് 12 വ​ര്‍​ഷം തി​ക​ഞ്ഞു. ​

ദു​ര​ന്ത​മു​ഖ​ത്തുനി​ന്നു ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ട്ട​യാ​ളാ​ണ് ശാ​ന്ത.​ വെ​ള്ള​ച്ചാ​ട്ട​ത്തി​ന​രി​കി​ല്‍ ദേ​ശി​യ​പാ​ത​യോ​ര​ത്ത് വ​ഴി​യോ​ര​ക്ക​ട ന​ട​ത്തു​ക​യാ​യി​രു​ന്നു അ​വ​ർ. മൂ​ന്ന് ത​വ​ണ​യാ​യി​ട്ടാ​ണ് മ​ണ്ണി​ടി​ഞ്ഞെ​ത്തി​യ​തെ​ന്ന് ശാ​ന്ത​യോ​ര്‍​ക്കു​ന്നു.​മൂ​ന്നാ​മ​ത്തെ ത​വ​ണ മ​ണ്ണി​ടി​ഞ്ഞെ​ത്തി​യ​തോ​ടെ വ​ഴി​യോ​ര​ക്ക​ട ത​ക​ര്‍​ന്നു.​

ദു​ര​ന്ത മു​ഖ​ത്തുനി​ന്നു ജീ​വ​ന്‍ തി​രി​കെ കി​ട്ടി​യ​ത് ഇ​ന്നും ഭീ​തി​യോ​ടെ​യാ​ണ് ശാ​ന്ത ഓ​ര്‍​ക്കു​ന്ന​ത്. പി​ന്നീ​ടൊ​രി​ക്ക​ലും ചീ​യ​പ്പാ​റ​യി​ല്‍ മ​ണ്ണി​ടി​ഞ്ഞി​ട്ടി​ല്ല.​

ചീ​യ​പ്പാ​റ വെ​ള്ള​ച്ചാ​ട്ട​ത്തി​ന്‍റെ ഭം​ഗി ക​ണ്ട് മ​ട​ങ്ങു​ന്ന ഒ​ട്ടു​മി​ക്ക​വ​ര്‍​ക്കും ഇ​ന്ന് ഒ​രു പ​തി​റ്റാ​ണ്ട് മു​മ്പു​ണ്ടാ​യ ദു​ര​ന്ത ക​ഥ അ​റി​യു​ക​യു​മി​ല്ല.