ലഹരിവിരുദ്ധ സന്ദേശയാത്ര
1581591
Tuesday, August 5, 2025 11:55 PM IST
നെടുങ്കണ്ടം: കേരള സര്‍ക്കാരിന്റെ ലഹരിവിരുദ്ധ കാമ്പയിനായ വിമുക്തിയുടെ ഭാഗമായി നെടുങ്കണ്ടം ഗവ. പോളി ടെക്നിക് കോളജും റോട്ടറി ഈസ്റ്റ് ഹില്‍സ് ക്ലബും സംയുക്തമായി നെടുങ്കണ്ടത്ത് ലഹരിവിരുദ്ധ സന്ദേശയാത്ര നടത്തി. കിഴക്കേക്കവലയില്നിന്ന് ആരംഭിച്ച റാലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിമി ലാലിച്ചന്‍ ഉദ്ഘാടനം ചെയ്തു. എസ്ഐ ലിജോ പി. മാണി റാലി ഫ്ളാഗ് ഓഫ് ചെയ്തു. കോളജിലെ വിദ്യാര്‍ഥികളും അധ്യാപകരും റാലിയില്‍ പങ്കെടുത്തു.
റാലി പടിഞ്ഞാറേക്കവല ബസ് സ്റ്റാൻഡിൽ സമാപിച്ച ശേഷം വിദ്യാര്‍ഥികള്‍ ഫ്ളാഷ് മോബ് അവതരിപ്പിച്ചു. എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജി. വിജയകുമാര്‍ ലഹരിവിരുദ്ധ സന്ദേശം നല്കി. കോളജ് സ്റ്റാഫ് സെക്രട്ടറി എ. നിഷാദ്, എക്സൈസ് ഇന്‍സ്പെക്ടര്‍ എം.ബി. പ്രമോദ്, റോട്ടറി അസി. ഗവര്‍ണര്‍ പി.കെ. ഷാജി, സോജന് കുര്യാക്കോസ്, ഷിജു ഉള്ളിരുപ്പില്‍, ആര്. സജീവ്, പ്രിന്‍സിപ്പൽ അരുണ്‍ തോമസ്, ബെറ്റ്സി ബാബു, എന്‍.ടി, ജയന് തുടങ്ങിയവര്‍ പ്രസംഗിച്ചു.