രാസലഹരി കടത്ത്: മൂന്നംഗ സംഘം പിടിയിൽ
1581587
Tuesday, August 5, 2025 11:55 PM IST
കട്ടപ്പന: രാസ ലഹരിക്കടത്ത് സംഘത്തിലെ മൂന്നംഗ സംഘത്തെ കട്ടപ്പന പോലീസ് ബംഗളൂരുവില്‍നിന്നു പിടികൂടി. കഴിഞ്ഞ മാസം നഗരത്തില്‍ എംഡിഎംഎയുമായി ഒരാള്‍ പിടിയിലായതുമായി ബന്ധപ്പെട്ട കേസില്‍ നടത്തിയ തുടര്‍ അന്വേഷണത്തിലാണ് അറസ്റ്റ്.
കണ്ണൂര്‍ പുത്തൂര്‍ കെസി മുക്ക് മീത്തലെപ്പറമ്പത്ത് അരുണ്‍ ഭാസ്കര്‍ (30), കോഴിക്കോട് കൊയിലാണ്ടി തുയ്യാടന്‍കണ്ടി ജോജിറാം ജയറാം (35), കര്‍ണാടക സ്വദേശി ഭീമപ്പ എസ്. ഹൊസമാനി (52) എന്നിവരാണ് അറസ്റ്റിലായത്.
ജൂലൈ 15ന് ബംഗളുരുവില്‍നിന്നു വില്‍പ്പനയ്ക്കായി കട്ടപ്പനയിലെത്തിച്ച 27 ഗ്രം എംഡിഎംഎയുമായി കോഴിക്കോട് കൊയിലാണ്ടി ഷാലീന ഹൗസില്‍ ഫാരിസ് മുഹമ്മദിനെ (31) അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍നിന്നാണ് അരുണ്‍ ഭാസ്കര്‍ ഉള്‍പ്പെട്ട സംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്. എംഡിഎംഎ ഇവർക്ക് എത്തിച്ചുനൽകിയ സുഹൈൽ കഴിഞ്ഞ ദിവസം എംഡിയുമായി ഡൽഹി പോലീസിന്റെ പിടിയിലായിട്ടുണ്ട്.