എം.ഡി. തോമസ് അനുസ്മരണം
1582382
Friday, August 8, 2025 11:31 PM IST
പീരുമേട്: ദീർഘകാലം ഡിസിസി പ്രസിഡന്റും ജില്ലാ പഞ്ചായത്ത് പ്രസിഡന്റും കൺസ്യൂമർ ഫെഡ് ചെയർമാനുമായിരുന്ന എം.ഡി. തോമസ് അനുസ്മരണ സമ്മേളനം പീരുമേട്ടിൽ നടന്നു. എം.ഡി. തോമസ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഗ്രീൻവാലി ഹാളിൽ ചേർന്ന സമ്മേളനം വാഴുർ സോമൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
എഐസിസി അംഗം ഇ.എം. ആഗസ്തി അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി എസ്. അശോകൻ, കേരള കോൺഗ്രസ്-എം സംസ്ഥാന സെക്രട്ടറി അലക്സ് കോഴിമല, സഹകരണ പെൻഷൻ ബോർഡ് ചെയർമാൻ ആർ. തിലകൻ, മുൻ ഡിസിസി പ്രസിഡന്റ് റോയി കെ. പൗലോസ്, ഇബാഹിം കുട്ടി കല്ലാർ, സിപിഐ സംസ്ഥാന കമ്മിറ്റി അംഗം ജോസ് ഫിലിപ്പ്, പീരുമേട് പഞ്ചായത്ത് പ്രസിഡൻ്റ് ആർ. ദിനേശൻ, ഡിസിസി സെക്രട്ടറിമാരായ സിറിയക് തോമസ്, ഷാജി പൈനാടത്ത്, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജോർജ് ജോസഫ്, ഡോ. സജി പോത്തൻ തോമസ്, അഡ്വ. സാബു തോമസ് എന്നിവർ പ്രസംഗിച്ചു.
മുതിർന്ന കോൺഗ്രസ് പ്രവർത്തകരായ പി.കെ. ചന്ദ്രശേഖരൻ, വി.സി. ജോസഫ് എന്നിവരെ സമ്മേളനത്തിൽ ആദരിച്ചു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ സമ്മേളനത്തിൽ അനുമോദിച്ചു.