കോണ്ഗ്രസ് ഗ്രൂപ്പ് പോര്: അശ്ലീല പ്രചാരണത്തിന് കേസ്
1582377
Friday, August 8, 2025 11:31 PM IST
ഇടുക്കി: ജില്ലയിലെ പ്രമുഖ കോണ്ഗ്രസ് നേതാവിന്റെ കുടുംബാംഗങ്ങളെ അപമാനിക്കുന്ന തരത്തിൽ ഉൗമക്കത്തുകൾ പ്രചരിപ്പിച്ചതായി പരാതി. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ തൊടുപുഴ പോലീസ് കേസെടുത്തു.
സ്ത്രീത്വത്തെ അപമാനിക്കൽ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 15 ലേറെ കത്തുകൾ ഇത്തരത്തിൽ പ്രചരിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. തിരുവനന്തപുരം, കട്ടപ്പന എന്നിവിടങ്ങളിൽനിന്നാണ് കത്തുകൾ അയച്ചിരിക്കുന്നത്. ജില്ലയിലെ കോണ്ഗ്രസ് നേതാക്കൾക്കാണ് കത്ത് കിട്ടിയത്. ഇവരാണ് വിവരം പരാതിക്കാരിയുടെ ശ്രദ്ധയിൽപെടുത്തിയത്. രാഷ്ട്രീയ, അശ്ലീല പരാമർശങ്ങൾ കത്തിലുണ്ടെന്നാണ് വിവരം. പാർട്ടിയ്ക്കുള്ളിലെ ഗ്രൂപ്പ് പോരിന്റെ ഭാഗമായാണ് കത്തുകൾ പ്രചരിപ്പിച്ചതെന്നാണ് സൂചന.