വയോധികൻ ബസിൽനിന്നു വീണു മരിച്ചു
1582376
Friday, August 8, 2025 11:31 PM IST
ശാന്തമ്പാറ: സ്വകാര്യ ബസിൽനിന്നു വീണ് വയോധികൻ മരിച്ചു. ശാന്തൻപാറ ചൂണ്ടൽ സ്വദേശി സെൽവരാജ് (64)ആണ് മരിച്ചത്. ഇന്നലെ രാവിലെ 11.30 നാണ് അപകടം ഉണ്ടായത്. പൂപ്പാറയിൽനിന്നു സ്വകാര്യ ബസിൽ കയറിയ സെൽവരാജ് ചൂണ്ടലിൽ എത്തിയപ്പോൾ ബസിൽനിന്ന് ഇറങ്ങുന്നതിനിടെ റോഡിലേക്ക് വീഴുകയായിരുന്നു. വീഴ്ച്ചയിൽ തലക്ക് ഗുരുതരമായി പരിക്കേറ്റ ഇയാളെ രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
മൃതദേഹം പോസ്റ്റ്മാർട്ടത്തിനായി മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ: ശങ്കരമ്മ. മക്കൾ: ഉമാ മഹേശ്വരി (ശാന്തൻപാറ പഞ്ചായത്തംഗം), ശരണ്യ, ഭാനുപ്രിയ. മരുമക്കൾ: ശ്രീകുമാർ, അൻപഴകൻ, ജിതിൻ.