ഇരട്ടയാർ സെന്റ് തോമസിൽ എസ്പിസി യൂണിറ്റ് ഉദ്ഘാടനം
1582374
Friday, August 8, 2025 11:31 PM IST
ഇരട്ടയാർ: ഇരട്ടയാർ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ പുതിയതായി അനുവദിച്ച സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാംകുന്നേൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഇടുക്കി രൂപത വികാരി ജനറാൾ മോണ്‍. ജോസ് കരിവേലിക്കൽ അനുഗ്രഹ പ്രഭാഷണം നടത്തി.
ഇടുക്കി എഎസ്പി ഇമ്മാനുവൽ പോൾ പദ്ധതി വിശദീകരണവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനിൽകുമാർ സിപിഒ സർട്ടിഫിക്കറ്റ് വിതരണവും നടത്തി.
കട്ടപ്പന എസ്എച്ച്ഒ ടി.സി. മുരുകൻ എസ്പിസി യൂണിഫോം വിതരണവും അസിസ്റ്റന്റ് നോഡൽ ഓഫീസർ എസ്.ആർ. സുരേഷ് ബാബു എസ്പിസി ഓഫീസ് ഉദ്ഘാടനവും നിർവഹിച്ചു. ലഹരിവിരുദ്ധ മത്സരങ്ങളിൽ വിജയിച്ച വിദ്യാർഥികളെ സ്കൂൾ മാനേജർ ഫാ. സഖറിയാസ് കുമ്മണ്ണൂപ്പറന്പിൽ ആദരിച്ചു.
ചടങ്ങിൽ വാർഡ് മെന്പർ ജിൻസണ് വർക്കി, ഹെഡ്മാസ്റ്റർ എം. വി. ജോർജുകുട്ടി, പിടിഎ പ്രസിഡന്റ് സിജോ ഇലന്തൂർ, എംപിടിഎ പ്രസിഡന്റ് ബിനു ജസ്റ്റിൻ, ജിറ്റോ മാത്യു, ലിജോ ജോയി, എഡ്വിൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.