ഭാരവാഹികളുടെ സ്ഥാനാരോഹണം
1582116
Thursday, August 7, 2025 11:26 PM IST
രാജാക്കാട്: രാജാക്കാട് ലയൺസ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണവും പുതിയ അംഗങ്ങളുടെ അംഗത്വപ്രവേശനവും നടത്തി. രാജാക്കാട് മർച്ചന്റ്സ് അസോസിയേഷൻ ഹാളിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ടി.എസ്. സുർജിത് അധ്യക്ഷത വഹിച്ചു.
2025-26 വർഷത്തെ ഭാരവാഹികളായി എ.വി. സുരേഷ് ബാബു - പ്രസിഡന്റ്, വി.എസ്. പുഷ്പജൻ - സെക്രട്ടറി, ബെന്നി മാത്യു - ട്രഷറർ എന്നിവരുടെ നേതൃത്വത്തിലുള്ള ഭാരണസമിതി ചുമതലയേറ്റു.അഡ്വ. വി. അമർനാഥ് നേതൃത്വം നൽകി.
റീജണൽ ചെയർപേഴ്സൻ പി.വി. ബേബി സേവനപ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടത്തി. സോൺ ചെയർപേഴ്സൻ പി.വി. രാജു, ഏരിയ കോ-ഒാർഡിനേറ്റർമാരായ എ.പി. ബേബി, ജയിംസ് തെങ്ങുംകുടി, റീജൺ സെക്രട്ടറി കെ.പി. ജെയിൻ തുടങ്ങിയവർ പ്രസംഗിച്ചു.