കത്തോലിക്ക കോൺഗ്രസ് നേതൃശില്പശാല ഇന്ന് രാജമുടിയിൽ
1582109
Thursday, August 7, 2025 11:26 PM IST
ചെറുതോണി: കത്തോലിക്ക കോൺഗ്രസ് ഇടുക്കി രൂപത സമിതിയുടെ നേതൃത്വത്തിൽ ഇന്ന് രാജമുടി പോപ്പ് ഫ്രാൻസിസ് നഗറിൽ നേതൃപഠന ശില്പശാല നടക്കും.
ഇന്ന് വൈകുന്നേരം നാലിന് പതാക ഉയർത്തും. തുടർന്ന് ശില്പശാലയുടെ ഉദ്ഘാടനം കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിൽ നിർവഹിക്കും. ഇടുക്കി രൂപത പ്രസിഡന്റ് ജോർജ് കോയിക്കൽ അധ്യക്ഷത വഹിക്കും.
യോഗത്തിൽ ഇടുക്കി രൂപത മുഖ്യ വികാരി ജനറാൾ മോൺ. ജോസ് കരിവേലിക്കൽ അനുഗ്രഹപ്രഭാഷണം നടത്തും.
രൂപത ഡയറക്ടർ ഫാ. ഫ്രാൻസിസ് ഇടവക്കണ്ടം, ജനറൽ സെക്രട്ടറി സിജോ ഇലന്തൂർ, ട്രഷറർ ജോസഫ് ചാണ്ടി തേവർപറമ്പിൽ, ഗ്ലോബൽ സെക്രട്ടറി ജോർജുകുട്ടി പുന്നക്കുഴിയിൽ, വൈസ് പ്രസിഡന്റ് സാബു കുന്നുംപുറം, യൂത്ത് കൗൺസിൽ രൂപത കോ-ഒാർഡിനേറ്റർ ജെറിൻ ജെ. പട്ടാംകുളം, വിമൻസ് കൗൺസിൽ രൂപത കോ-ഓർഡിനേറ്റർ റിൻസി സിബി, പ്രോഗ്രാം കോ-ഒാർഡിനേറ്റർ ടോമി കണ്ടത്തിൽ തുടങ്ങിയവർ പ്രസംഗിക്കും.
"ഉണരട്ടെ നേതൃത്വം ഉയരട്ടെ സമുദായം' എന്ന വിഷയത്തെ ആസ്പദമാക്കി നടക്കുന്ന ശില്പശാലയിൽ ഡോ. കെ.എം ഫ്രാൻസിസ്, പീറ്റർ രാജ്, ഡോ. ജോസുകുട്ടി ജെ. ഒഴുകയിൽ തുടങ്ങിയവർ ക്ലാസുകൾ നയിക്കും.
ശില്പശാലയിൽ രൂപതയിലെ വിവിധ ഇടവകകളിൽനിന്നായി 300 ഓളം നേതാക്കൾ പങ്കെടുക്കും.