റെഡ് റണ്‍ മാരത്തണ്‍ മത്സരം
1581857
Wednesday, August 6, 2025 11:51 PM IST
ഇടുക്കി: ജില്ലാ എയ്ഡ്സ് നിയന്ത്രണ സൊസൈറ്റി, ജില്ലാ മെഡിക്കൽ ഓഫീസ്, ജില്ലാ ദേശീയ ആരോഗ്യ ദൗത്യം, എൻഎസ്എസ് കേരള എന്നിവയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യുവജന ദിനാചരണത്തിനോടനുബന്ധിച്ച് റെഡ് റണ്‍ മാരത്തണ്‍ മത്സരം സംഘടിപ്പിച്ചു. ജില്ലാ കളക്ടർ വി. വിഗ്നേശ്വരി ഫ്ളാഗ് ഓഫ് ചെയ്തു.
കളക്ടറേറ്റ് ജംഗ്ഷൻ മുതൽ ഇടുക്കി മെഡിക്കൽ കോളജ് ജംഗ്ഷൻ വരെ അഞ്ച് കിലോമീറ്റർ ദൂരത്തിലായിരുന്നു മാരത്തണ്‍. മത്സരത്തിൽ ആദ്യ മൂന്ന് സ്ഥാനം കരസ്ഥമാക്കിയവർക്ക് യഥാക്രമം 5,000, 4,000, 3,000 രൂപ കാഷ് അവാർഡും സർട്ടിഫിക്കറ്റും സമ്മാനിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.എൻ. സതീഷ് , ജില്ലാ ടി ബി ഓഫീസർ ഡോ. ആശിഷ് മോഹൻ കുമാർ, ഡെപ്യൂട്ടി ഡിഎംഒ ഡോ. ശരത് ജി റാവു, ജില്ലാ ആർസിഎച്ച് ഓഫീസർ ഡോ. സിബി ജോർജ്, ജില്ലാ മലേറിയ ഓഫീസർ വി.എസ്.രാജേഷ്, ജിബിൻ ജോസഫ്, വി.ആർ. ഷെലാഭായി എന്നിവർ പ്രസംഗിച്ചു.