കലയന്താനി സ്കൂളിൽ എസ്പിസി യൂണിറ്റ് ഉദ്ഘാടനം
1582104
Thursday, August 7, 2025 11:26 PM IST
കലയന്താനി: സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിൽ എസ്പിസി യൂണിറ്റ് ഉദ്ഘാടനം ചെയ്തു. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി തോമസ് കാവാലം അധ്യക്ഷത വഹിച്ചു. ജില്ലാ അഡീഷണൽ പോലീസ് സൂപ്രണ്ടും എസ്പിസി ജില്ലാ നോഡൽ ഓഫീസറുമായ ഇമ്മാനുവൽ പോൾ ഉദ്ഘാടനം ചെയ്തു.
സ്കൂൾ മാനേജർ റവ. ഡോ. ജോർജ് താനത്തുപറന്പിൽ മുഖ്യ പ്രഭാഷണം നടത്തി. എസ്പിസി ഓഫീസ് ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം പ്രഫ. എം.ജെ. ജേക്കബ് നിർവഹിച്ചു.
കേഡറ്റുകളുടെ യൂണിഫോം വിതരണോദ്ഘാടനം തൊടുപുഴ സിഐ മഹേഷ്കുമാറും എസ്പിസി ലൈബ്രറി ഉദ്ഘാടനം തൊടുപുഴ ഡിഇഒ ഷീബ മുഹമ്മദും നിർവഹിച്ചു. എസ്പിസി ഇടുക്കി അഡീഷണൽ നോഡൽ ഓഫീസർ എസ്.ആർ. സുരേഷ് ബാബു പദ്ധതി വിശദീകരിച്ചു.
തൊടുപുഴ സബ് ഡിവിഷണൽ നോഡൽ ഓഫീസർ ഇ.എസ്. സിയാദ്, പ്രിൻസിപ്പൽ ജിജി ഫിലിപ്പ്, മുൻ ഹെഡ്മാസ്റ്റർ ജോഷി മാത്യു, പൂർവ വിദ്യാർഥി സംഘടനാ പ്രസിഡന്റ് ജോപ്പി സെബാസ്റ്റ്യൻ, പിടിഎ പ്രസിഡന്റ് ഷിജു ജോസ്, കമ്യൂണിറ്റി പോലീസ് ഓഫീസർ ലീന ജയിംസ്, ബീറ്റ് പോലീസ് ഓഫീസർ കെ.എ. യാസീൻ, ഡ്രിൽ ഇൻസ്ട്രക്ടേഴ്സ് രാജേഷ് ഖാൻ, ഫാത്തിമ ഷഹർബാൻ എന്നിവർ പ്രസംഗിച്ചു.
ഹെഡ്മാസ്റ്റർ ഫാ. ആന്റണി പുലിമലയിൽ സ്വാഗതവും കമ്യൂണിറ്റി പോലീസ് ഓഫീസർ വി. ദിപു നന്ദിയും പറഞ്ഞു.