മരിയൻ കോളജിൽ തെരഞ്ഞെടുപ്പ് ബോധവത്കരണം
1581858
Wednesday, August 6, 2025 11:51 PM IST
കുട്ടിക്കാനം: മരിയൻ കോളജിലെ സ്കൂൾ ഓഫ് സോഷ്യൽ വർക്കിന്റെ (ബിഎസ്ഡബ്ല്യു) ഒന്നാം വർഷ ബിരുദ വിദ്യാർഥികളുടെ ആഭിമുഖ്യത്തിൽ തെരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.
കോളജ് ഇലക്ടറൽ ലിറ്ററസി ക്ലബ്ബിന്റെ സഹകരണത്തോടെ നടന്ന പരിപാടിയിൽ കട്ടപ്പന തഹസിൽദാർ (ലാൻഡ് അക്വിസിഷൻ ഓഫീസ്) ജി. ജീവ മുഖ്യ പ്രഭാഷണം നടത്തി.
പീരുമേട് താലൂക്ക് ഇലക്ഷൻ മാസ്റ്റർ ട്രെയിനർ വിഷ്ണു വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന്റെ വിശദമായ പരിശീലനം കുട്ടികൾക്ക് നൽകി.
തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ, വോട്ടർമാരുടെ അവകാശങ്ങൾ, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നിയമപരമായ കാര്യങ്ങൾ തുടങ്ങിയവയെക്കുറിച്ച് അദ്ദേഹം മാർഗനിർദേശങ്ങളും നൽകി.
പരിപാടിയിൽ സോഷ്യൽ വർക്ക് വിഭാഗം മേധാവി ഡോ. പി.ജെ. ജസ്റ്റിൻ, അധ്യാപകരായ ഡോ. ജോബി ബാബു, അനിതാമോൾ ബാബു, വിദ്യാർഥി പ്രതിനിധികളായ ആൻ റിയ, ദിനശ്രീ, അൽജോ എന്നിവർ പ്രസംഗിച്ചു.