പട്ടാപ്പകൽ കാന്തല്ലൂർ ടൗണിൽ കാട്ടാനക്കൂട്ടം
1581851
Wednesday, August 6, 2025 11:51 PM IST
മറയൂർ: ഉച്ചനേരത്ത് കാന്തല്ലൂർ ടൗണ്‍ ഇന്നലെ ഭീതിയുടെ നിഴലിലായിരുന്നു. മൂന്ന് കൊന്പനാനകൾ പട്ടാപ്പകൽ ടൗണിലേക്ക് ഇറങ്ങിയത് നാട്ടുകാരെ ഞെട്ടിച്ചു. ഉച്ചയ്ക്ക് 1.30ന് ടൗണിലെ അങ്കണവാടിക്കു സമീപം എത്തിയ കാട്ടാനകൾ അവിടെ കളിച്ചുകൊണ്ടിരുന്ന കുട്ടികളെ ഭയപ്പെടെുത്തി.
പ്രദേശ വാസികളും ജീപ്പ് ഡ്രൈവർമാരും ഒന്നിച്ച് മുന്നിട്ടിറങ്ങി ശബ്ദമുണ്ടാക്കി ആനകളെ പെരുമല ഭാഗത്തേക്ക് തുരത്തി. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയെങ്കിലും കാട്ടാനകൾ പെരുമലയിൽ നിലയുറപ്പിച്ചിരിക്കുകയാണ്.
ഓണത്തോടനുബന്ധിച്ച് കിഴങ്ങ് ഉൾപ്പെടെയുള്ള പച്ചക്കറികളും വിളവെടുപ്പിന് പാകമായി നിൽക്കുന്ന സമയത്ത് കാട്ടാനകളിറങ്ങിയത് കർഷകരെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.