ടെറസിൽ നിന്നു വീണ് ലോട്ടറി വിൽപ്പന തൊഴിലാളി മരിച്ചു
1280198
Thursday, March 23, 2023 10:15 PM IST
അങ്കമാലി: വിറക് എടുക്കുന്നതിനായി വീടിന്റെ ടെറസിൽ കയറിയപ്പോൾ കാൽതട്ടി താഴേക്കു വീണ മൂകനും ബധിരനുമായ ലോട്ടറി വിൽപ്പന തൊഴിലാളി മരിച്ചു. എടക്കുന്ന് കോരമന ഇടശേരി വർഗീസിന്റെ മകൻ ജെയിംസ് (60) ആണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ മരിച്ചത്.
രണ്ടു ദിവസം മുന്പായിരുന്നു അപകടം. സംസ്കാരം ഇന്ന് നാലിന് എടക്കുന്ന് സെന്റ് ആന്റണീസ് പള്ളിയിൽ. ഭാര്യ: റോസിലി അയ്യന്പുഴ കോട്ടക്ക കുടുംബാംഗം. മക്കൾ: അജിത്ത് (കൽക്കി ടെക്ക് ചൊവ്വര), ആൻ മരിയ (സെന്റ് ജോസഫ് ഹൈസ്കൂൾ കറുകുറ്റി).