നിരോധിത പുകയില ഉത്പന്നങ്ങളുമായി മൂന്നുപേർ പിടിയിൽ
1592849
Friday, September 19, 2025 4:21 AM IST
വൈപ്പിൻ: നിരോധിച്ച 40 പാക്കറ്റ് പുകയില ഉത്പന്നങ്ങളുമായി മൂന്നു പേരെ മുളവുകാട് പോലീസ് കസ്റ്റഡിയിലെടുത്തു. പള്ളുരുത്തി സ്വദേശി അജുബാൻ (31), കണ്ണൂർ മുട്ടം സ്വദേശികളായ അഷ്കർ (25), മുഹമ്മദ് ഇമ്രാൻ (19) എന്നിവരാണ് പിടിയിലായത്.
പോലീസ് പെട്രോളിംഗിനിടെ കാളമുക്ക് ഗോശ്രീ പാലത്തിന് സമീപം പെട്ടിക്കടയിൽ നടത്തിയ പരിശോധനയിൽ 13 പാക്കറ്റ് ഹാൻസും 27 പാക്കറ്റ് കൂൾ ലിപ്പുമാണ് പോലീസ് പിടിച്ചെടുത്തത്. കേസെടുത്ത ശേഷം മൂവരെയും ജാമ്യത്തിൽ വിട്ടയച്ചു.