കൊ​ച്ചി: എ​റ​ണാ​കു​ളം വൈ​എം​സി​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ജി. ​പ്രി​യ​ങ്ക​യ്ക്ക് സ്വീ​ക​ര​ണം ന​ല്‍​കി. ച​ട​ങ്ങ് ടി.​ജെ. വി​നോ​ദ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​എം​സി​എ പ്ര​സി​ഡ​ന്റ് മാ​ത്യു മു​ണ്ടാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

വൈ​എം​സി​എ​യു​ടെ 2025-26ലെ ​പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം ജി​ല്ലാ ക​ള​ക്ട​ര്‍ ജി. ​പ്രി​യ​ങ്ക നി​ര്‍​വ​ഹി​ച്ചു. നി​ര്‍​ധ​ന​രാ​യ ഹൃ​ദ്രോ​ഗി​ക​ള്‍​ക്കു​ള്ള ശ​സ്ത്ര​ക്രി​യ​യ്ക്കു​ള്ള ധ​ന​സ​ഹാ​യം ലി​സി ആ​ശു​പ​ത്രി​യി​ലെ കാ​ര്‍​ഡി​യാ​ക് അ​ന​സ്‌​തേ​ഷ്യ വ​കു​പ്പ് മേ​ധാ​വി ഡോ. ​ജേ​ക്ക​ബ് ഏ​ബ്ര​ഹാ​മി​ന് ക​ള​ക്ട​ര്‍ കൈ​മാ​റി.

കൂ​ടാ​തെ ഡ​യാ​ലി​സി​സ് കൂ​പ്പ​ണും നി​ര്‍​ധ​ന​രാ​യ രോ​ഗി​ക​ള്‍​ക്ക് വി​ത​ര​ണം ചെ​യ്തു. വൈ​എം​സി​എ​യു​ടെ പ്ര​സി​ദ്ധീ​ക​ര​ണ​മാ​യ വൈ​എം​സി​എ പ​ള്‍​സി​ന്‍റെ പ്ര​കാ​ശ​നം ടി.​ജെ. വി​നോ​ദ് എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.