ദീപിക നമ്മുടെ ഭാഷ പദ്ധതി : നെടുങ്ങപ്ര സെന്റ് ആന്റണീസ് യുപി സ്കൂളിൽ
1592837
Friday, September 19, 2025 4:10 AM IST
പെരുമ്പാവൂർ : നെടുങ്ങപ്ര സെന്റ് ആന്റണീസ് യുപി സ്കൂളിൽ ദീപിക നമ്മുടെ ഭാഷ പദ്ധതിയുടെ ഉദ്ഘാടനം മുടിക്കരായി സെന്റ് പീറ്റർ ആൻഡ് പോൾ ഫൊറോനാ വികാരി ഫാ. ജെയിംസ് കക്കുഴിയും നെടുങ്ങപ്ര സെന്റ് ആന്റ്ണീസ് പള്ളി വികാരിയും സ്കൂൾ മാനേജരുമായ ഫാ. പൗലോസ് നെടുംതടത്തിലും ചേർന്ന് സ്കൂൾ ലീഡർമാരായ അദ്വൈത് ഷബിൻ, ആരാധ്യ പി. അഭിലാഷ് എന്നിവർക്ക്് ദീപിക പത്രം നൽകി നിർവഹിച്ചു.
ദീപിക ഫ്രണ്ട്സ് ക്ലബ് മുടിക്കരായി ഫൊറോന പ്രസിഡന്റ് രാജു മാങ്കുഴ, സ്കൂൾ പ്രധാനാധ്യാപിക സിസ്റ്റർ റിയ, അധ്യാപകരായ ജിൻസി പോൾ, റിൻസി സെബാസ്റ്റ്യൻ, ബെന്റില ബെന്നി, കണിക തോമസ്, ദീപിക ഏരിയ മാനേജർ റ്റി.എ. നിബിൻ എന്നിവർ സംസാരിച്ചു.