എസ്പിസി പാസിംഗ് ഔട്ട് പരേഡ്
1592852
Friday, September 19, 2025 4:21 AM IST
കോലഞ്ചേരി: വെണ്ണിക്കുളം സെന്റ് ജോർജസ് ഹയർ സെക്കൻഡറി സ്കൂളിലെ സൂപ്പർ സീനിയർ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ (എസ്പിസി) പാസിംഗ് ഔട്ട് പരേഡ് നടത്തി. തിരുവാണിയൂർ പഞ്ചായത്ത് പ്രസിഡന്റ് സി.ആർ. പ്രകാശ് അഭിവാദ്യം സ്വീകരിച്ചു. രണ്ടുവർഷത്തെ ചിട്ടയായ പരിശീലനം പൂർത്തിയാക്കിയ 41 കേഡറ്റുകളാണ് രണ്ട് പ്ലട്ടൂണുകൾ ആയി തിരിഞ്ഞ് പാസിംഗ് പരേഡിന് മൈതാനത്ത് അണിനിരന്നത്.
എറണാകുളം റൂറൽ എഡിഎൻഒ പി.എസ്. മുഹമ്മദ് അഷറഫ് കേഡറ്റുകൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂൾ മാനേജർ ഐ.കെ. ജോർജ്, സ്കൂൾ ബോർഡ് ചെയർമാനും കരിങ്ങാച്ചിറ കത്തീഡ്രൽ വികാരിയുമായ ഫാ. റ്റിജോ മർക്കോസ്, കരിങ്ങാച്ചിറ കത്തീഡ്രൽ ട്രസ്റ്റി എം.പി. പോൾ, ചോറ്റാനിക്കര പോലീസ് സബ് ഇൻസ്പെക്ടർ പി.ഇ. ഷാജി, വാർഡ് മെമ്പർമാരായ സജി പീറ്റർ, എം.എൻ. മനു, ഹെഡ്മാസ്റ്റർ ബെൻസൺ വർഗീസ്,
പ്രിൻസിപ്പാൾ ഗ്ലെന്നിസ് രാജൻ, പിടിഎ പ്രസിഡന്റ് അജി കൊട്ടാരത്തിൽ, മാതൃസംഘം ചെയർപേഴ്സണും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ ഓമന നന്ദകുമാർ, സന്തോഷ് ടി.കെ. എന്നിവർ പരേഡിന്റെ ഫ്രണ്ട് സല്യൂട്ട് അഭിവാദ്യം സ്വീകരിച്ചു. ലക്ഷ്മി എസ്. വാര്യർ പരേഡ് കമാൻഡറായും ഏയ്ഞ്ചൽ ബെന്നി സെക്കൻഡ് ഇന് കമാൻഡറായും അർജുൻ ബിജു, ആർ. ഗൗരി ലക്ഷ്മി എന്നിവർ പ്ലട്ടൂൺ കമാൻഡർമാരായും പാസിംഗ് ഔട്ട് പരേഡ് മുന്നിൽ നിന്ന് നയിച്ചു. സുബ്രത മൈത്തി ബെസ്റ്റ് കേഡറ്റായി തെരഞ്ഞെടുക്കപ്പെട്ടു.