കോട്ടപ്പടിയിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നാളെ
1592850
Friday, September 19, 2025 4:21 AM IST
കോതമംഗലം: കോട്ടപ്പടി മാർ ഏലിയാസ് കോളജ് സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ കോതമംഗലം ഐഎംഎയുമായി സഹകരിച്ച് 20-ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ട് വരെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തുന്നു.
മാർ ഏലിയാസ് കോളജ് ഓഡിറ്റോറിയത്തിൽ നടത്തുന്ന ക്യാമ്പിൽ ജനറൽ മെഡിസിൻ, ഹൃദയ, നേത്ര, ദന്ത, ശ്രവണ, രക്ത പരിശോധനകളും മരുന്നുകളും ലഭ്യമാകും. ദി ഐ ഫൗണ്ടേഷൻ സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റൽ, ഇന്ദിരാഗാന്ധി ഡെന്റൽ കോളജ്, പീസ് വാലി നെല്ലിക്കുഴി, ആസ്റ്റർ മെഡിസിറ്റി തുടങ്ങിയ സ്ഥാപനങ്ങൾ ക്യാമ്പിൽ സഹകരിക്കുന്നുണ്ട്.
ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 വനിതാ ഗുണഭോക്താക്കൾക്ക് സൗജന്യ പോഷകാഹാര കിറ്റ് നൽകും. വിവരങ്ങൾക്ക് 8129414122