യൂദാപുരം പള്ളിയിൽ വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാൾ നേർച്ചസദ്യ പന്തലിന് കാൽനാട്ടി
1592838
Friday, September 19, 2025 4:10 AM IST
അങ്കമാലി: ചരിത്ര പ്രസിദ്ധമായ അങ്കമാലി യൂദാപുരം തീർഥാടന കേന്ദ്രത്തിൽ അത്ഭുത പ്രവർത്തകനായ വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാളിന് ഒരുക്കുന്ന നേർച്ചസദ്യയുടെ പന്തലിന്റെ കാൽനാട്ടുകർമം നടത്തി. ഇടവക വികാരിയും റെക്ടറുമായ ഫാ. സെബാസ്റ്റ്യൻ കറുകപ്പിള്ളിയുടെ കാർമ്മികത്വത്തിൽ ആശീർവദിച്ച യൂദാശ്ലീഹായുടെ ചിത്രം ആലേഖനം ചെയ്ത പതാക പന്തലിലെ കൊടി മരത്തിൽ സ്ഥാപിച്ചാണ് പന്തലിന്റെ കാൽനാട്ട് കർമ്മം നടത്തിയത്.
ചടങ്ങിൽ ബെന്നി ബഹനാൻ എംപി, സഹവികാരി ഫാ. എബി ഫ്രാൻസീസ് ഡ്യൂറോം, തുറവൂർ പഞ്ചായത്ത് പ്രസിഡന്റ് ജെസി ജോയ്, വൈസ് പ്രസിഡന്റ് റോയ് ചിറയ്ക്കൽ, മെമ്പർമാരായ എം.എസ്. ശ്രീകാന്ത്, സാലി വിൽസൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സീലിയ വിന്നി, പ്രസുദേന്തിമാരായ ഡോ. വർഗീസ് മൂലൻ , സുബിൻ ജോർജ്, ഡോ. പ്രിയങ്ക എഡിസൺ, സഞ്ജയ് യോഹന്നാൻ, തിരുനാൾ കമ്മിറ്റി കൺവീനർ ഹെർബർട്ട് ജെയിംസ്,
സെക്രട്ടറി ഒ.ജി. കിഷോർ, കൈക്കാരന്മാരായ വില്യം പ്ലാസിഡ്, കിഷോർ പാപ്പാളി, സിസ്റ്റർ റോസ് മിറ്റി, മീഡിയ കൺവീനർ ടി.പി. ചാക്കോച്ചൻ തുടങ്ങിയവർ പങ്കെടുത്തു. ഒക്ടോബർ 30 നാണ് ചരിത്ര പ്രസിദ്ധമായ ഊട്ടുതിരുന്നാൾ. മൂന്ന് ലക്ഷം പേർക്കാണ് ഈ വർഷം നേർച്ച സദ്യ ഒരുക്കുന്നത്. നവനാൾ നൊവേന ഒക്ടോബർ 17 ന് ആരംഭിയ്ക്കും. വിപുലമായ ഒരുക്കങ്ങളും ആരംഭിച്ചു.