അങ്കമാലിയിൽ ത്രിദിന ദേശീയ നൃത്തോത്സവം "ത്രിഭംഗി' ഇന്നു മുതൽ
1592846
Friday, September 19, 2025 4:21 AM IST
അങ്കമാലി: കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന "ത്രിഭംഗി മധ്യമേഖല ദേശീയ നൃത്തോത്സവം" ഇന്ന് മുതൽ നടക്കും. അങ്കമാലി എ.പി. കുര്യന് സ്മാരക സിഎസ്എ ഓഡിറ്റോറിയത്തിലാണ് ഈ ത്രിദിന നൃത്തോത്സവം അരങ്ങേറുന്നത്.
പ്രശസ്ത നര്‍ത്തകിയും നൃത്താധ്യാപികയുമായ ചിത്ര സുകുമാരനാണ് ഫെസ്റ്റിവല്‍ ഡയറക്ടര്‍ ഇന്ന് വൈകീട്ട് അഞ്ചിന് അക്കാദമി ചെയര്‍പേഴ്സണ്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി നൃത്തോത്സവം ഉദ്ഘാടനം ചെയ്യും. അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി ആമുഖഭാഷണം നടത്തും. കലാമണ്ഡലം ക്ഷേമാവതി വിശിഷ്ടാതിഥിയായി പങ്കെടുക്കും. സ്വാഗതസംഘം ചെയര്‍പേഴ്സണ്‍ അഡ്വ. കെ.കെ. ഷിബു അധ്യക്ഷത വഹിക്കും. ബെന്നി ബെഹനാന് എംപി, റോജി എം.ജോണ്‍ എംഎല്‍എ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.
മധ്യമേഖല "ത്രിഭംഗി" ദേശീയ നൃത്തോത്സവത്തെ വ്യവസായ മന്ത്രി പി. രാജീവ് അഭിസംബോധനചെയ്യും. വാർത്താസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ അഡ്വ. കെ.കെ. ഷിബു, ജനറൽ കൺവീനർ ടോണി പറമ്പി, സിഎസ്എ വൈസ് പ്രസിഡന്റ് എം.പി. രാജൻ, ട്രഷറർ കെ.എൻ. വിഷ്ണു മാസ്റ്റർ, പ്രോഗ്രാം കമ്മിറ്റി ചെയർപേഴ്സൺ മായറാണി, കൺവീനർ പ്രിയ കിഷോർ എന്നിവർ പങ്കെടുത്തു.