ലയൺസ് ഇന്റർനാഷണൽ പീസ് പോസ്റ്റർ മത്സരം ജില്ലാതല ഉദ്ഘാടനം
1592856
Friday, September 19, 2025 4:35 AM IST
കോതമംഗലം: ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 സിയുടെ ആഭിമുഖ്യത്തിൽ പീസ് പോസ്റ്റർ മത്സരം നടത്തി. ജില്ലാതല ഉദ്ഘാടനം കോതമംഗലം എംഎ ഇന്റർനാഷണൽ സ്കൂളിൽ നടന്നു. ഡിസ്ട്രിക്ട് ഗവർണർ കെ.ബി. ഷൈൻ കുമാർ ഉദ്ഘാടനം നിർവഹിച്ചു. പീസ് പോസ്റ്റർ ഡിസ്ട്രിക്ട് സെക്രട്ടറി ബോബി പോൾ അധ്യക്ഷത വഹിച്ചു.
എംഎ ഇന്ററർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ കെ.അനിത നായർ, ഡിസ്ട്രിക്ട് കാബിനറ്റ് സെക്രട്ടറി സജി ചമേലി ഡിസ്ട്രിക്ട് കാബിനറ്റ് ട്രഷറര്‍ വർഗീസ് ജോസഫ്, ചീഫ് പ്രോഗ്രാം കോ-ഓർഡിനേറ്റർ അഡ്വ. ജോസ് മംഗലി, റീജണൽ ചെയർമാൻ എൽദോസ് ഐസക്, സോൺ ചെയർമാൻ ഡിജിൽ സെബാസ്റ്റ്യൻ, കോതമംഗലം ഗ്രേറ്റർ ലയൺസ് ക്ലബ് പ്രസിഡന്റ് റെബി ജോർജ്, ക്ലബ് സെക്രട്ടറി കെ.എം.കോരച്ചൻ എന്നിവർ പ്രസംഗിച്ചു.
ലയൺസ് ഇന്റർനാഷണൽ പ്രോഗ്രാമിന്റെ ഭാഗമാണ് പീസ് പോസ്റ്റർ മത്സരം. കലയിലൂടെയും സർഗാത്മകതയിലൂടെയും സമാധാനത്തെക്കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാട് പ്രകടിപ്പിക്കാൻ യുവ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
ടുഗദർ ആസ് വൺ എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി 11-13 പ്രായക്കാർക്കായി നടത്തുന്ന മത്സരത്തിലെ വിജയിക്ക് 5000 യുഎസ് ഡോളറും രണ്ടു കുടുംബാംഗങ്ങൾക്കൊപ്പം യുഎസിലേക്കുള്ള യാത്രയുമാണ് സമ്മാനം. 23 മെറിറ്റ് അവാർഡ് ജേതാക്കൾക്ക് 500 യുഎസ് ഡോളർ വീതം സമ്മാനമായി ലഭിക്കും.