ആന്റി റാഗിംഗ് ബോധവത്കരണ സെമിനാർ
1592854
Friday, September 19, 2025 4:21 AM IST
ഇലഞ്ഞി: വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷനിൽ ആന്റി റാഗിംഗ് ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. ഇന്റേണൽ ക്വാളിറ്റി അഷുറൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ നടന്ന സെമിനാർ കൂത്താട്ടുകുളം പോലീസ് സബ് ഇൻസ്പെക്ടർ പി.വി. ശാന്തകുമാർ ഉദ്ഘാടനം ചെയ്തു.
വിസാറ്റ് ഗ്രൂപ്പ് ഓഫ് ഇൻസ്ടിട്യൂഷൻ ഡയറക്ടർ ഡോ. കെ. ദിലീപ്, വിസാറ്റ് എൻജിനിയറിംഗ് കോളജ് പ്രിൻസിപ്പൽ ഡോ. കെ.ജെ. അനൂപ്, വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളജ് വൈസ് പ്രിൻസിപ്പൽ ഡോ. ലാലി ആന്റണി, പബ്ലിക് റിലേഷൻ ഓഫീസർ ഷാജി ആറ്റുപുറം, ഐക്യുഎസി കോർഡിനേറ്റർ അസി. പ്രഫ. ദിവ്യ നായർ,
ആന്റി റാഗിംഗ് സെൽ കോർഡിനേറ്റർമാരായ അസി. പ്രഫ. ജി. അഞ്ജന, അസി. പ്രഫ. നീതു പൗലോസ്, ആന്റി റാഗിംഗ് സെൽ സ്റ്റുഡന്റ്സ് കോർഡിനേറ്റർമാരായ ആദിത്യ നിരഞ്ജൻ വിനോദ്, ഭരത് രാജ്, ആശ സനൽകുമാർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് സബ് ഇൻസ്പെക്ടർ ശാന്തകുമാറിന്റെ നേതൃത്വത്തിൽ ആന്റി റാഗിംഗ് ബോധവൽക്കരണ ക്ലാസ് നടന്നു.