അംബേദ്കർ ഗ്രാമം പദ്ധതിക്ക് അനുമതിയായി: പി. രാജീവ്
1592843
Friday, September 19, 2025 4:10 AM IST
ആലുവ: കടുങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ കണിയാംകുന്ന് പുതുവല്‍പറമ്പ് നഗറില്‍ അംബേദ്കര്‍ ഗ്രാമം പദ്ധതിയും കളമശേരി എച്ച്എംടി നഗറില്‍ അംബേദ്കര്‍ സെറ്റിൽമെന്റ് പദ്ധതിയും നടപ്പാക്കുന്നതിന് സര്‍ക്കാര്‍ അനുമതി ലഭിച്ചതായി മന്ത്രി പി. രാജീവ് അറിയിച്ചു.
അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് ഒരു കോടി രൂപയുടെ വീതം വികസന പ്രവര്‍ത്തനങ്ങളാണ് നടക്കുക. റോഡുകള്‍, ഫുട്പാത്തുകള്‍, ആശയവിനിമയ സൗകര്യങ്ങള്‍, കുടിവെള്ള സൗകര്യങ്ങള്‍, ഡ്രെയിനേജ് സൗകര്യങ്ങള്‍, വൈദ്യുതീകരണം, തെരുവ് വിളക്കുകള്‍, സാനിറ്റേഷന്‍, ഭവന പുനരുദ്ധാരണം, മാലിന്യ നിര്‍മാര്‍ജനം,
പൊതു സൗകര്യങ്ങള്‍ മെച്ചപ്പെടുത്തല്‍, സംരക്ഷണ ഭിത്തി നിര്‍മാണം, ഇറിഗേഷന്‍, വരുമാനദായകപദ്ധതികള്, ഇന്റര്‍നെറ്റ് കണക്ഷന് ലഭ്യമാക്കല്‍ തുടങ്ങി വ്യത്യസ്ത വികസന പ്രവര്‍ത്തനങ്ങള്‍ ഇവിടെ ഏറ്റെടുക്കും.