കഞ്ചാവുമായി അസം സ്വദേശി പിടിയിൽ
1592836
Friday, September 19, 2025 4:10 AM IST
പറവൂര്‍: സ്വകാര്യ ബസ്സ്റ്റാന്‍ഡിനടുത്ത് കഞ്ചാവുമായി അസം സ്വദേശി പിടിയില്‍. ഷഹാബുദീൻ(21)നെയാണ് 1.150 കിലോ കഞ്ചാവുമായി എക്സൈസ് സംഘം പിടികൂടിയത്. വൈകുന്നേരം 4.30ഓടെയാണ് പ്രതി കഞ്ചാവുമായി വില്പനയ്ക്കെത്തിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.