യുവാവിനെ ആക്രമിച്ചു : കവര്‍ച്ച; പ്രതികള്‍ പിടിയില്‍
1592861
Friday, September 19, 2025 4:35 AM IST
കൊച്ചി: യുവാവിനെ ആക്രമിച്ച് മൊബൈൽ ഫോണും പണവും കവര്‍ന്ന കേസിലെ പ്രതികള്‍ അറസ്റ്റില്‍. കൊല്ലം സ്വദേശികളായ കരുനാഗപ്പിള്ളി തൊടിയൂര്‍ സീനത്ത് മന്‍സിലില്‍ മുഹമ്മദ് അലി (26), ഭൂതകുളം കളക്കോട് തുണ്ടില്‍ ഫിറോസ്(23)എന്നിവരെയാണ് എറണാകുളം നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. 17ന് പുലര്‍ച്ചെയായിരുന്നു കേസിനാസ്പദമായ സംഭവം.
നോര്‍ത്ത് മേല്‍പ്പാലത്തിനു സമീപത്തുവച്ച് പത്തനംതിട്ട സ്വദേശിയായ യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച ശേഷം മൊബൈല്‍ ഫോണും പണവും അപഹരിക്കുകയായിരുന്നു.
സുഹൃത്തിനെ കാണാന്‍ നഗരത്തിലെത്തിയ യുവാവിനെയാണ് പ്രതികള്‍ ആക്രമിച്ചത്. സംഭവത്തിനു ശേഷം ഒളിവില്‍ പോയ പ്രതികളെ എറണാകുളം നോര്‍ത്ത് പ്രിന്‍സിപ്പല്‍ എസ് ഐ എയിന്‍ ബാബുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പിടികൂടിയത്.