രേഖകള്‍ നഷ്ടപ്പെട്ടാല്‍ പരാതിപ്പെടാനായി ഇനി പോലീസ് സ്റ്റേഷനില്‍ പോകണ്ട
Wednesday, September 27, 2023 2:14 AM IST
കൊ​ച്ചി: യാ​ത്ര​യ്ക്കി​ട​യി​ലും മ​റ്റും വി​ല​പി​ടി​പ്പു​ള്ള രേ​ഖ​ക​ള്‍ ന​ഷ്ട​പ്പെ​ട്ടാ​ല്‍ ഇ​നി പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പോ​കാ​തെ പോ​ലീ​സി​ന്‍റെ ഔ​ദ്യോ​ഗി​ക ആ​പ്പാ​യ 'പോ​ല്‍' ആ​പ്പി​ലൂ​ടെ പ​രാ​തി​പ്പെ​ടാം. ഇ​തി​നാ​യി ആ​ന്‍​ഡ്രോ​യി​ഡ്, ഐ​ഒ​എ​സ് പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ല്‍ നി​ന്ന് പോ​ല്‍ ആ​പ്പ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​നാ​കും.

ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി Services എ​ന്ന വി​ഭാ​ഗ​ത്തി​ലെ ' Lost Propetry ' എ​ന്ന ഓ​പ്ഷ​ന്‍ തെ​ര​ഞ്ഞെ​ടു​ക്ക​ണം. അ​തി​ല്‍ വി​വ​ര​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യാം. പാ​സ്‌​പോ​ര്‍​ട്ട്, സിം ​കാ​ര്‍​ഡ്, ഡോ​ക്യു​മെ​ന്‍റു​ക​ള്‍, സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍, മൊ​ബൈ​ല്‍ ഫോ​ണ്‍ മു​ത​ലാ​യ​വ ന​ഷ്ട​മാ​യാ​ല്‍ ഇ​ത്ത​ര​ത്തി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​വു​ന്ന​താ​ണ്.

റി​പ്പോ​ര്‍​ട്ട് ചെ​യ്യു​മ്പോ​ള്‍ പ​രാ​തി​ക്കാ​ര​ന്‍റെ ജി​ല്ല, പോ​ലീ​സ് സ്റ്റേ​ഷ​ന്‍ എ​ന്നി​വ ശ​രി​യാ​യി രേ​ഖ​പ്പെ​ടു​ത്ത​ണം. ഈ ​പ്ര​ക്രി​യ പൂ​ര്‍​ത്തി​യാ​ക്കി സ​ബ്മി​റ്റ് ചെ​യ്തു ക​ഴി​ഞ്ഞാ​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ക്കും.