മൂവാറ്റുപുഴ: ഫാർമസി ദിനത്തിന്റെ ഭാഗമായി ഔഷധ സസ്യങ്ങൾ നട്ടുപിടിപ്പിച്ച് നിർമല ഫാർമസി കോളജ് എൻഎസ്എസ് അംഗങ്ങൾ. പണ്ടപ്പിള്ളി ഗവ. യുപി സ്കൂളിലാണ് വിദ്യാർഥികളുടെ നേതൃത്വത്തിൽ വിവിധ തരം ഔഷധ സസ്യങ്ങൾ നട്ടുപിടിപ്പിച്ചത്.
സ്കൂൾ പ്രിൻസിപ്പൽ കെ.ടി. ജിജി ഉദ്ഘാടനം ചെയ്തു. കോളജ് അഡ്മിനിസ്ട്രേറ്റർ ഫാ. ജോസ് പുല്ലോപിള്ളിൽ, പ്രിൻസിപ്പൽ ഡോ. ആർ. പദ്മനാഭൻ, പ്രോഗ്രാം കോർഡനേറ്റർ ഗ്രീഷ്മ ജി. നായർ, വിദ്യാർഥി പ്രതിനിധികൾ എന്നിവർ നേതൃത്വം നൽകി.