സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
1375831
Monday, December 4, 2023 10:57 PM IST
ആലുവ: എറണാകുളം റോഡിൽ പെട്രോൾ പന്പിനു സമീപം സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. അന്പലപ്പുഴ കഞ്ഞിപ്പാടം സ്വദേശിയും ആലുവ ഇൻഡസിൻഡ് ബാങ്ക് ഉദ്യോഗസ്ഥനുമായ ആർ. രാഹുൽ (27) ആണ് മരിച്ചത്.
കൂടെ യാത്രചെയ്തിരുന്ന അന്പലപ്പുഴ സ്വദേശിയും ഇൻഡസിൻഡ് ബാങ്ക് ജീവനക്കാരനുമായ അക്ഷയ്ക്ക് (27) പരിക്കേറ്റു. അക്ഷയിനെ വിദഗ്ധ ചികിത്സക്കായി എറണാകുളം ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. രാഹുലിന്റെ മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.