നാഷണൽ മാസ്റ്റേഴ്സ് ഗെയിംസിൽ താരമായി ഷെല്ലി ജോയി
1393947
Monday, February 19, 2024 4:05 AM IST
കോതമംഗലം: നാഷണൽ മാസ്റ്റേഴ്സ് ഗെയിംസിൽ വാരപ്പെട്ടി സ്വദേശിനി ഷെല്ലി ജോയിക്ക് അഭിമാനകരമായ നേട്ടം. 80 കിലോയ്ക്കു മുകളിലുള്ള 50 വയസ് കഴിഞ്ഞവരുടെ ആം റസ്ലിംഗ് മത്സരത്തിലാണ് ഷെല്ലി താരമായത്.
2025ൽ തായ്പേയിൽ നടക്കുന്ന വേൾഡ് ചാന്പൻഷിപ്പിൽ മത്സരിക്കാനുള്ള യോഗ്യതയും ഷെല്ലി നേടി. വാരപ്പെട്ടി ഇളങ്ങവം ആറ്റാച്ചേരിയിൽ ജോയി വർഗീസാണ് ഭർത്താവ്. മക്കൾ : ഷിൽജോ, ഷിന്റോ.