വാഹനമിടിച്ചയാൾ മരിച്ച കേസിൽ നിർത്താതെപോയ ലോറി ഡ്രൈവർ പിടിയിൽ
1394683
Thursday, February 22, 2024 4:10 AM IST
മരട്: കുണ്ടന്നൂരിൽ റിട്ട. കെഎസ്ആർടിസി ജീവനക്കാരൻ വാഹനത്തിന്റെ അടിയിൽപ്പെട്ട് മരിച്ച സംഭവത്തിൽ നിർത്താതെ പോയ ലോറി ഡ്രൈവർ അറസ്റ്റിലായി. പത്തനംതിട്ട തുലാപ്പിള്ളി മുട്ടത്തിൽ വീട്ടിൽ സുധീഷ് (36) ആണ് മരട് പോലീസിന്റെ പിടിയിലായത്.
കഴിഞ്ഞ 13ന് രാത്രി 7.30ന് എളമക്കര പേരണ്ടൂർ റോഡ് നെരിശാന്തറയിൽ സുധീശൻ (65) ലോറി കയറി മരിച്ച സംഭവത്തിലാണ് ഇയാൾ പിടിയിലായത്. കുണ്ടന്നൂർ-തേവര പാലത്തിന്റെ കുണ്ടന്നൂർ ഭാഗത്തെ അപ്രോച്ച് റോഡിൽ നെട്ടൂർ ഭാഗത്തേക്കുള്ള യു ടേണിനു സമീപമായിരുന്നു അപകടം.
ഫോൺ ചെയ്തു നിൽക്കുകയായിരുന്ന സുധീശനെ ഇടിച്ച ലോറി തലയിലൂടെ കയറിയിറങ്ങുകയായിരുന്നു.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.