എംഡിഎംഎയുമായി ട്രെയിനിലെത്തിയ യുവാക്കൾ പിടിയിൽ
1535335
Saturday, March 22, 2025 4:06 AM IST
ആലുവ: രാസ ലഹരിയുമായി ആലുവ റെയിൽവേ സ്റ്റേഷനിലിറങ്ങിയ രണ്ട് യുവാക്കൾ പോലീസ് പിടിയിൽ. വാഴക്കാല കരിമക്കാട് തോപ്പിൽ പറമ്പിൽ സുജിത് (21), എടത്തല കോമ്പാറ ആലുംകൂട്ടത്തിൽ റിയാസ് (28) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ്ടീമും, ആലുവ പോലീസും ചേർന്ന് പിടികൂടിയത്.
ഇവരിൽ നിന്ന് 4. 47 ഗ്രാം എംഡിഎംഎ പിടികൂടി. ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ബംഗളൂരുവിൽ നിന്നാണ് രാസ ലഹരി കൊണ്ടുവന്നത്.
കഴിഞ്ഞ രാത്രി ആലുവ റെയിൽവേ സ്റ്റേഷനിൽ തീവണ്ടിയിറങ്ങി കുറേ ദൂരം നടന്ന ശേഷം ടാക്സിയിൽ കടക്കുവാൻ ശ്രമിക്കുമ്പോൾ പോലീസ് വളഞ്ഞ് പിടിക്കുകയായിരുന്നു. ചെറിയ പൊതികളിലാക്കി വിദ്യാർഥികൾക്കും യുവാക്കൾക്കിടയിലും വിൽപ്പനയായിരുന്നു ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു.