ഭവന പദ്ധതിക്കും കുടിവെള്ളത്തിനും മുൻഗണന നൽകി പോത്താനിക്കാട് പഞ്ചായത്ത് ബജറ്റ്
1535358
Saturday, March 22, 2025 4:34 AM IST
പോത്താനിക്കാട്: ഭവന പദ്ധതിക്കും കുടിവെള്ളത്തിനും മുൻഗണന നൽകിയുള്ള പോത്താനിക്കാട് പഞ്ചായത്തിന്റെ വാർഷിക ബജറ്റ് വൈസ് പ്രസിഡന്റ് ആശ ജിമ്മി അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സജി കെ. വർഗീസ് അധ്യക്ഷത വഹിച്ചു. 14,19,00,391 രൂപ വരവും 14,03,42,419 രൂപ ചിലവും 15,57,972 രൂപ നീക്കി ബാക്കിയുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്.
ക്ഷീര കാർഷിക മേഖലക്കു 52 ലക്ഷം രൂപയും പാർപ്പിട മേഖലക്ക് ഒരു കോടി 61 ലക്ഷത്തി 401 രൂപയും വിദ്യാഭ്യാസ അനുബന്ധ മേഖലക്ക് 15,38,250 രൂപയും റോഡുകൾക്ക് ഒരുകോടി 29 ലക്ഷം രൂപയും വകയിരുത്തി.
ഇന്ത്യയിലെ ആദ്യത്തെ സന്പൂർണ സാക്ഷരത കൈവരിച്ച പോത്താനിക്കാട് പഞ്ചായത്തിനെ സന്പൂർണ ആരോഗ്യ ശുചിത്വ സുന്ദര ഗ്രാമമാക്കുക എന്നതാണ്ലക്ഷ്യമെന്ന് പ്രസിഡന്റ് സജി കെ. വർഗീസ് പറഞ്ഞു.