നാവികസേനാ കപ്പലിൽ കടൽയാത്ര നടത്തി കാഴ്ചപരിമിതരായ വിദ്യാർഥികൾ
1535604
Sunday, March 23, 2025 4:30 AM IST
ആലുവ: വീരചരിതങ്ങളിൽ കേട്ടറിഞ്ഞ നാവികസേനയുടെ പടക്കപ്പലിൽ കടൽ യാത്ര നടത്തി ആലുവ സ്കൂൾ ഫോർ ദി ബ്ലൈൻഡിലെ വിദ്യാർഥികൾ.കൊച്ചിൻ നേവൽ ബേസിൽ നങ്കൂരമിട്ടിരിക്കുന്ന ഐഎൻഎസ് സുനയന എന്ന പടക്കപ്പലിലാണ് അപൂർവാനുഭവം ഒരുക്കിയത്.
30 ഓളം കുട്ടികളും അവരെ അനുഗമിക്കുന്ന ജീവനക്കാരുമടങ്ങുന്ന 40 അംഗ സംഘമാണ് ഈ സന്ദർശനം നടത്തിയത്. കാഴ്ചപരിമിതരായ കുട്ടികൾക്ക് നാവികസേനയെക്കുറിച്ചും പടക്കപ്പലുകളെക്കുറിച്ചും നേരനുഭവം നൽകുന്നതിന്റെ ഭാഗമായാണ് യാത്ര ഒരുക്കിയത്.
നാവികസേനയുടെ കപ്പലിൽ ഒരു മണിക്കൂറോളം കടൽ യാത്രയും നടത്തിയാണ് ഈ കുട്ടികൾ സ്കൂളിലേക്ക് തിരിച്ചത്. നാവികർക്കൊപ്പം ആടിയും പാടിയും മധുരപലഹാരങ്ങൾ പങ്കു വെച്ചും നടന്ന ഒരു അവിസ്മരണീയമായ യാത്രയായിരുന്നു ഇതെന്ന് കുട്ടികൾ പറഞ്ഞു.