മൂ​വാ​റ്റു​പു​ഴ: ന​വാ​ഗ​ത​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്വീ​ക​ര​ണം ഒ​രു​ക്കി നി​ർ​മ​ല കോ​ള​ജ്. 2025 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ വി​വി​ധ പി​ജി കോ​ഴ്സു​ക​ളി​ലേ​ക്ക് അ​ഡ്മി​ഷ​നെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​വേ​ശ​നോ​ത്സ​വം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്തി. ദീ​ക്ഷാ​രം​ഭ് എ​ന്ന പേ​രി​ൽ കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി​യ പ​രി​പാ​ടി മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല പ്ര​ഫ. എം.​എ​ച്ച്. ഇ​ല്ല്യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ച​ന്ദ​ന തൈ​ക​ൾ ന​ൽ​കി​യാ​ണ് അ​ധ്യാ​പ​ക​ർ വി​ദ്യാ​ർ​ഥി​ക​ളെ വ​ര​വേ​റ്റ​ത്. വി​ത​ര​ണം ചെ​യ്ത ച​ന്ദ​ന തൈ​ക​ൾ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ചേ​ർ​ന്ന് വ​കു​പ്പ​ടി​സ്ഥാ​ന​ത്തി​ൽ ക്യാ​ന്പ​സി​ന്‍റെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ച​ന്ദ​നോ​ദ്യാ​നം നി​ർ​മി​ക്കും. വി​വി​ധ പി​ജി പ്രോ​ഗ്രാ​മു​ക​ളി​ലാ​യി 200ൽ​പ്പ​രം വി​ദ്യാ​ർ​ഥി​ക​ളാ​ണ് കോ​ള​ജി​ൽ പ്ര​വേ​ശ​നം നേ​ടി​യ​ത്. ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന ദീ​ക്ഷാ​രം​ഭി​ൽ ക​രി​ക്കു​ലം അ​വ​ത​ര​ണം, പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​മാ​യി സം​വാ​ദം, ക​രി​യ​ർ ഓ​റി​യ​ന്‍റേ​ഷ​ൻ, വി​വി​ധ ട്രെ​യി​നിം​ഗ് പ്രോ​ഗ്രാ​മു​ക​ൾ എ​ന്നി​വ​യാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ലെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ ലോ​കോ​ത്ത​ര നി​ല​വാ​ര​മു​ള്ള​താ​ണെ​ന്നും അ​ഭി​രു​ചി​ക്ക​നു​സ​രി​ച്ച് ശ​രി​യാ​യ കോ​ഴ്സു​ക​ൾ തെ​ര​ഞ്ഞെ​ടു​ത്താ​ൽ വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ പോ​യി വ​ഞ്ചി​ത​രാ​കാ​തെ ഉ​യ​ർ​ന്ന ജോ​ലി ക​ര​സ്ഥ​മാ​ക്കാ​മെ​ന്നും പ്ര​ഫ. എം.​എ​ച്ച്. ഇ​ല്ല്യാ​സ് പ​റ​ഞ്ഞു.

കോ​ത​മം​ഗ​ലം രൂ​പ​ത ഹ​യ​ർ എ​ഡ്യു​ക്കേ​ഷ​ൻ സെ​ക്ര​ട്ട​റി ഫാ. ​പോ​ൾ പാ​റ​ത്താ​ഴം ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ. ജ​സ്റ്റി​ൻ കെ. ​കു​ര്യാ​ക്കോ​സ്, ബ​ർ​സാ​ർ ഫാ. ​പോ​ൾ ക​ള​ത്തൂ​ർ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ​മാ​രാ​യ സോ​ണി കു​ര്യാ​ക്കോ​സ്, ജി​ജി കെ. ​ജോ​സ​ഫ്, അ​ഡ്മി​ഷ​ൻ നോ​ഡ​ൽ ഓ​ഫീ​സ​ർ മാ​ത്യൂ​സ് കെ. ​മ​ന​യാ​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.