മൂ​വാ​റ്റു​പു​ഴ: അ​ധ​സ്ഥി​ത ജ​ന​ത​യു​ടെ വി​മോ​ച​ന പോ​രാ​ളി​യാ​യി​രു​ന്ന മ​ഹാ​ത്മ അ​യ്യ​ങ്കാ​ളി​യു​ടെ സ്മാ​ര​കം മൂ​വാ​റ്റു​പു​ഴ​യി​ൽ യാ​ഥാ​ർ​ഥ്യ​മാ​കു​ന്നു. അ​യ്യ​ങ്കാ​ളി​യു​ടെ ശാ​ശ്വ​ത സ്മ​ര​ണ നി​ല​നി​ർ​ത്തു​ന്ന​തി​ന് മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ അ​ദ്ദേ​ഹ​ത്തി​ന്‍റെ പൂ​ർ​ണ​കാ​യ പ്ര​തി​മ 30ന് ​അ​നാ​ച്ഛാ​ദ​നം ചെ​യ്യും. പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ സ്മാ​ര​കം നാ​ടി​ന് സ​മ​ർ​പ്പി​ക്കും.

ദ​ളി​ത് പി​ന്നോ​ക്ക ജ​ന​വി​ഭാ​ഗ​ങ്ങ​ളു​ടെ ദീ​ർ​ഘ​കാ​ല ആ​വ​ശ്യ​മാ​ണ് നി​റ​വേ​റു​ന്ന​തെ​ന്ന് ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ പി.​പി. എ​ൽ​ദോ​സ് പ​റ​ഞ്ഞു. തൊ​ടു​പു​ഴ വെ​ള്ളി​യാ​മ​റ്റം ചാ​മ​പ്പാ​റ​യി​ൽ ജൂ​ബി​ല​ന്‍റ് ഉ​ണ്ണി എ​ന്ന ശി​ൽ​പ്പി​യാ​ണ് ആ​റ​ര അ​ടി ഉ​യ​ര​മു​ള്ള പൂ​ർ​ണ​കാ​യ പ്ര​തി​മ തീ​ർ​ത്തി​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ അ​വ​സാ​ന മി​നു​ക്കു പ​ണി​യി​ലാ​ണ് ശി​ൽ​പ്പി.

ക​ന്പി, അ​യ​ണ്‍ നെ​റ്റ്, ക​ളി​മ​ണ്ണ്, സി​മ​ന്‍റ് തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ച്ച് ഒ​രു ട​ണ്‍ ഭാ​രം വ​രു​ന്ന പ്ര​തി​മ​യാ​ണ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒ​ട്ടേ​റെ ശി​ൽ​പ്പ​ങ്ങ​ളും കൗ​തു​ക നി​ർ​മി​തി​ക​ളും മ​ഹാ​ത്മാ​ഗാ​ന്ധി​യ​ട​ക്കം പ്ര​മു​ഖ​രു​ടെ പ്ര​തി​മ​യും നി​ർ​മി​ച്ച് ശ്ര​ദ്ധേ​യ​നാ​യ ക​ലാ​കാ​ര​നാ​ണ് ജൂ​ബി​ലി​യ​ന്‍റ് ഉ​ണ്ണി. പി.​ഒ ജം​ഗ്‌​ഷ​നി​ൽ ജ​ന​റ​ൽ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മാ​ണ് അ​യ്യ​ങ്കാ​ളി​യു​ടെ പ്ര​തി​മ സ്ഥാ​പി​ക്കു​ന്ന​ത്. ഇ​തി​നാ​വ​ശ്യ​മാ​യ പീ​ഠം അ​ട​ക്ക​മു​ള്ള സൗ​ക​ര്യ​ങ്ങ​ളെ​ല്ലാം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

രാ​വി​ലെ 11ന് ​ന​ട​ക്കു​ന്ന സ​മ​ർ​പ്പ​ണ സ​മ്മേ​ള​ന​ത്തി​ൽ ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, എം​എ​ൽ​എ​മാ​രാ​യ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ, പി.​വി. ശ്രീ​നി​ജി​ൻ, അ​നൂ​പ് ജേ​ക്ക​ബ്, എ​ൽ​ദോ​സ് കു​ന്ന​പ്പി​ള​ളി, കെ​പി​എം​എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പു​ന്ന​ല ശ്രീ​കു​മാ​ർ, ന​ഗ​ര​ഭാ​ധ്യ​ക്ഷ​ൻ പി.​പി. എ​ൽ​ദോ​സ്, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ സി​നി ബി​ജു, ജോ​സ് കു​ര്യാ​ക്കോ​സ്, അ​ജി മു​ണ്ടാ​ട്ട്, മീ​ര കൃ​ഷ്ണ​ൻ, നി​സ അ​ഷ​റ​ഫ്, പി.​എം. അ​ബ്ദു​ൾ സ​ലാം തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.