എം.ജെ. ജേക്കബിനെ ആദരിച്ച് കേരള നിയമസഭ
1570177
Wednesday, June 25, 2025 4:41 AM IST
കൂത്താട്ടുകുളം: അന്തർദേശീയ കായിക മത്സരങ്ങളിൽ പങ്കെടുത്ത് മെഡലുകളും സ്ഥാനങ്ങളും കരസ്ഥമാക്കിയ മുൻ എംഎൽഎ എം.ജെ. ജേക്കബിനെ കേരള നിയമസഭ ആദരിച്ചു. സ്പീക്കർ എ.എൻ. ഷംസീർ ഉപഹാര സമർപ്പണം നടത്തി. ചടങ്ങിൽ മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, കെ. രാജൻ, ഗവ. ചീഫ് വിപ്പ് എൻ. ജയരാജ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, നിയമസഭാ സെക്രട്ടറി എൻ. കൃഷ്ണകുമാർ എന്നിവർ പങ്കെടുത്തു.
ചൈന, ജപ്പാൻ, ഫിലിപ്പൈൻസ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നടന്ന ഏഷ്യൻ മാസ്റ്റേഴ്സ് അത്ലറ്റിക് ചാന്പ്യൻഷിപ്പുകളിലും ഫ്രാൻസ്, സ്പെയിൻ, ഓസ്ട്രേലിയ, ഫിൻലാൻഡ്, അമേരിക്ക എന്നീ രാജ്യങ്ങളിൽ നടന്ന ലോക മാസ്റ്റേഴ്സ് ചാന്പ്യൻഷിപ്പുകളിലും രാജ്യത്തെ പ്രതിനിധീകരിച്ച് മെഡലുകളും സ്ഥാനങ്ങളും എം.ജെ. ജേക്കബ് നേടി.
മൂന്നു തവണ തിരുമാറാടി പഞ്ചായത്ത് പ്രസിഡന്റ്, കാക്കൂർ സഹകരണ ബാങ്ക് പ്രസിഡന്റ്, പാന്പാക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് ചെയർമാൻ, എറണാകുളം ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ, എംഎൽഎ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.