മികവ് പുലർത്തി എംബിറ്റ്സ് കോളജ്
1569971
Tuesday, June 24, 2025 6:34 AM IST
കോതമംഗലം: സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്നിക്കൽ എഡ്യൂക്കേഷൻ 2025 ഏപ്രിലിൽ നടത്തിയ ഡിപ്ലോമ പരീക്ഷയിൽ എംബിറ്റ്സ് കോളജിൽ നിലവിലുള്ള എല്ലാ പോളിടെക്നിക് ബാച്ചുകളിലൂടെയും ഓവറോൾ റിസൾട്ടിൽ എറണാകുളം ജില്ലയിൽ ഒന്നാമത് എത്തിയതായി പ്രിൻസിപ്പൽ അറിയിച്ചു.
ഇലക്ട്രിക്കൽ ആന്‍ഡ് ഇലക്ട്രോണിക്സ് വിഭാഗത്തിൽ സംസ്ഥാന തലത്തിൽ മൂന്നാമത് എത്താനും എംബിറ്റ്സ് പോളിടെക്നിക് കോളജിന് സാധിച്ചു. അധ്യാപകരുടെയും വിദ്യാർഥികളുടെയും കൂട്ടായ ശ്രമഫലവും നൈറ്റ് സ്റ്റഡി ഉൾപ്പടെയുള്ള പ്രവർത്തനങ്ങളിലൂടെയാണ് ഈ നേട്ടം കൈവരിക്കാൻ സാധിച്ചതെന്നു പ്രിൻസിപ്പൽ അറിയിച്ചു. അഭിമാനനേട്ടത്തിൽ ജീവനക്കാരും വിദ്യാർഥികളും പരസ്പരം മധുരം പങ്കുവച്ചു.