മൂ​വാ​റ്റു​പു​ഴ: വൈ​ധ​വ്യ​ത്തി​ന്‍റെ ഓ​ർ​മ​ക​ളി​ൽ ജീ​വി​ത​ത്തെ ത​ള​ച്ചി​ടാ​തെ കു​ടും​ബ​ത്തെ പ​ണി​തു​യ​ർ​ത്താ​നും സ​ഭ​യോ​ട് ചേ​ർ​ന്ന് ദൈ​വ​രാ​ജ്യ നി​ർ​മി​തി​ക്കാ​യി പ്ര​വ​ർ​ത്തി​ക്കാ​നും ത​യാ​റാ​ക​ണ​മെ​ന്ന് കോ​ത​മം​ഗ​ലം ബി​ഷ​പ് മാ​ർ ജോ​ർ​ജ് മ​ഠ​ത്തി​ക്ക​ണ്ട​ത്തി​ൽ.

കോ​ത​മം​ഗ​ലം രൂ​പ​ത യൂ​ദി​ത്ത് ന​വോ​മി ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ലോ​ക വി​ധ​വ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മൂ​വാ​റ്റു​പു​ഴ നെ​സ്റ്റ് പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ ന​ട​ന്ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. രൂ​പ​ത ഡ​യ​റ​ക്ട​ർ റ​വ.​ഡോ. ആ​ന്‍റ​ണി പു​ത്ത​ൻ​കു​ളം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ന​ഗ​ര​സ​ഭാം​ഗം ജോ​യി​സ് മേ​രി ആ​ന്‍റ​ണി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മൂ​വാ​റ്റു​പു​ഴ ഹോ​ളി മാ​ഗി ഫൊ​റോ​ന പ​ള്ളി വി​കാ​രി റ​വ.​ഡോ. മാ​നു​വ​ൽ പി​ച്ച​ള​ക്കാ​ട്ട് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി. യൂ​ദി​ത്ത് ന​വോ​മി കെ​സി​ബി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മേ​രി ജോ​ണ്‍ മാ​ർ​ഗ​രേ​ഖ പ്ര​കാ​ശ​നം ചെ​യ്തു. മാ​തൃ​വേ​ദി രൂ​പ​ത പ്ര​സി​ഡ​ന്‍റ് ജാ​ൻ​സി മാ​ത്യു, രൂ​പ​ത അ​നി​മേ​റ്റ​ർ സി​സ്റ്റ​ർ കാ​രു​ണ്യ, രൂ​പ​ത വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​സി സെ​ബാ​സ്റ്റ്യ​ൻ, മി​നി മാ​നു​വ​ൽ ജൂ​ഡി, ജെ​സി ജെ​യിം​സ്, ഷീ​ജ റെ​ന്നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ൽ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. തു​ട​ർ​ന്നു ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.