തി​രു​മാ​റാ​ടി: ജ​ൽ​ജീ​വ​ൻ മി​ഷ​ൻ പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് ചെ​ങ്ക​ൽ​മ​ട ആ​രം​ഭി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ൻ സാ​ന്പ​ത്തി​ക ആ​രോ​പ​ണം ഉ​യ​ർ​ന്ന​തി​നെ​തി​രെ തി​രു​മാ​റാ​ടി പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു മു​ന്നി​ൽ യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ കു​ത്തി​യി​രി​പ്പ് സ​മ​രം ന​ട​ത്തി.

ജ​ൽ​ജീ​വ​ൻ മി​ഷ​ൻ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ജ​ല​സം​ഭ​ര​ണി പ​ണി​യാ​ൻ ഉ​ദ്ദേ​ശി​ച്ചി​രി​ക്കു​ന്ന മ​ണ്ട​ലം മ​ല​യി​ൽ ചെ​ങ്ക​ൽ​മ​ട ആ​രം​ഭി​ക്കു​ന്ന​തി​ന് 25 ല​ക്ഷം കൈ​ക്കൂ​ലി​യും മ​ട പ്ര​വ​ർ​ത്ത​ന​ത്തി​ൽ 25 ശ​ത​മാ​നം ഷെ​യ​റും സി​പി​ഐ ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വം​ഗം ഡി​വി​ൻ ദി​ന​ക​ര​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന് നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു.

2021ൽ ​ആ​രം​ഭി​ച്ച് 2024 ഓ​ഗ​സ്റ്റി​ൽ പൂ​ർ​ത്തീ​ക​രി​ക്കേ​ണ്ട തി​രു​മാ​റാ​ടി​യി​ലെ ജ​ൽ​ജീ​വ​ൻ മി​ഷ​ൻ കു​ടി​വെ​ള്ള പ​ദ്ധ​തി എ​ങ്ങു​മെ​ത്താ​തെ നി​ൽ​ക്കു​ക​യാ​ണ്. പ​ദ്ധ​തി​ക്കാ​യി ജ​ല​സം​ഭ​ര​ണി സ്ഥാ​പി​ക്കേ​ണ്ട മ​ണ്ട​ലം മ​ല​യി​ലെ സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​തെ വെ​ട്ടി​മൂ​ട് എം​വി​ഐ​പി വ​ക സ്ഥ​ല​ത്ത് പ​ന്പ് ഹൗ​സ് സ്ഥാ​പി​ച്ചി​ട്ട് ഇ​തു​വ​രെ​യാ​യി​ട്ടും റ​വ​ന്യൂ വ​കു​പ്പ് ന​ട​പ​ടി സ്വീ​ക​രി​ക്കാ​തെ നീ​ട്ടി​ക്കൊ​ണ്ടു​പോ​വു​ക​യാ​ണ്.

തി​രു​മാ​റാ​ടി​യി​ലെ ജ​ല​ജീ​വ​ൻ മി​ഷ​ൻ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ൻ സാ​ന്പ​ത്തി​ക ആ​രോ​പ​ണം ഉ​യ​ർ​ന്നി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​ഷ​യം പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ൽ അ​ടി​യ​ന്ത​ര​മാ​യി ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷ യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ അ​നി​ത ബേ​ബി, നെ​വി​ൻ ജോ​ർ​ജ്, എം.​സി. അ​ജി, ബീ​ന ഏ​ലി​യാ​സ്, ആ​തി​ര സു​മേ​ഷ്, സു​നി ജോ​ണ്‍​സ​ണ്‍ എ​ന്നി​വ​ർ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് ക​ത്ത് ന​ൽ​കി.