രാജഗിരി പബ്ലിക് സ്കൂളിൽ "അക്വലേഡ് 25'
1569985
Tuesday, June 24, 2025 6:34 AM IST
കളമശേരി: രാജഗിരി പബ്ലിക് സ്കൂളില്‍ സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിച്ചു. സമ്മേളനത്തില്‍ (അക്വലേഡ് 25) കൊച്ചി ഇന്‍കം ടാക്സ് അഡീഷണല്‍ കമ്മീഷണര്‍ ജ്യോതിസ് മോഹന്‍ മുഖ്യാതിഥിയായി.
സിഎംഐ പ്രൊവിന്‍ഷ്യാളും മാനേജരുമായ ഫാ. ബെന്നി നല്ക്കര, രാജഗിരി പബ്ലിക് സ്കൂള്‍ ഡയറക്ടര്‍ ഫാ. പൗലോസ് കിടങ്ങേന്, പ്രിന്‍സിപ്പല്‍ റൂബി ആന്റണി എന്നിവര്‍ പ്രസംഗിച്ചു. സ്കൂളിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായിരുന്ന റീഹാന് ജോസഫ് 500 ല്‍ 499 മാര്‍ക്ക് നേടിയിരുന്നു.