വാഴക്കുളം സൗജന്യ ഡയാലിസ് സെന്ററിന് 10 ലക്ഷം നൽകി ജെയിൻ യൂണിവേഴ്സിറ്റി
1570172
Wednesday, June 25, 2025 4:41 AM IST
വാഴക്കുളം: വാഴക്കുളം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ വാഴക്കുളം സെന്റ് ജോർജ് ആശുപത്രിയുടെ സഹകരണത്തോടെ നടപ്പാക്കുന്ന സൗജന്യ ഡയാലിസിസ് സെന്ററിന് കാക്കനാട് ഇൻഫോ പാർക്കിൽ പ്രവർത്തിക്കുന്ന ജെയിൻ യൂണിവേഴ്സിറ്റി പത്തു ലക്ഷം നൽകി. വാഴക്കുളം ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസിൽ ചേർന്ന യോഗത്തിൽ ട്രസ്റ്റ് ചെയർമാൻ സിജു സെബാസ്റ്റ്യൻ താണിക്കൽ ജെയിൻ യൂണിവേഴ്സിറ്റി ഡയറക്ടർ ടോം ജോസഫിൽനിന്നും തുക ഏറ്റുവാങ്ങി.
വാഴക്കുളം സെന്റ് ജോർജ് ഫൊറോന പള്ളി വികാരി ഫാ. ജോർജ് പൊട്ടയ്ക്കൽ യോഗം ഉദ്ഘാടനം ചെയ്തു. വർത്തമാന കാലഘട്ടത്തിൽ അനേകം പേർ കിഡ്നി രോഗത്താൽ വലയുന്പോൾ അവർക്ക് ജീവിതം മുന്നോട്ടു കൊണ്ടുപോകാനുള്ള ഏക ആശ്രയമാണ് സൗജന്യ ഡയാലിസിസ് സെന്ററുകളെന്ന് ടോം ജോസഫ് പറഞ്ഞു.
മഞ്ഞള്ളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടോമി തന്നിട്ടാമാക്കൽ, ട്രസ്റ്റ് സെക്രട്ടറി ജോണി മെതിപ്പാറ, മാത്യൂസ് നന്പേലി, പഞ്ചായത്തംഗം ജോസ് കൊട്ടുപ്പുള്ളി, ബ്ലോക്ക് പഞ്ചായത്തംഗം പ്രഫ. ജോസ് അഗസ്റ്റിൻ, തോമസ് വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.