നെ​ടു​മ്പാ​ശേ​രി: ക​രു​മാ​ല്ലൂ​ർ - കു​ന്നു​ക​ര കു​ടി​വെ​ള്ള വി​ത​ര​ണ കി​ഫ്ബി പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​നം ന​ട​ത്തി. കു​ന്നു​ക​ര​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ നി​ർ​മാ​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

കൊ​ച്ചി​യി​ൽ ന​ട​പ്പാ​ക്കു​ന്ന എ​ഡി​ബി പ​ദ്ധ​തി​യി​ൽ ആ​ലു​വ​യി​ലെ 190 എം​എ​ൽ​ഡി പ​ദ്ധ​തി​യും ഉ​ൾ​പ്പെ​ടു​ത്തി​യ​തോ​ടെ മേ​ഖ​ല​യി​ലെ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന് പ​രി​ഹാ​ര​മാ​വു​ക​യാ​ണെ​ന്ന് റോ​ഷി അ​ഗ​സ്റ്റി​ൻ പ​റ​ഞ്ഞു. അ​ടു​ത്ത 50 വ​ർ​ഷ​ത്തേ​ക്ക് കു​ന്നു​ക​ര, ക​രു​മാ​ല്ലൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ മു​ഴു​വ​ൻ ജ​ന​ങ്ങ​ൾ​ക്കും ആ​വ​ശ്യ​മാ​യ കു​ടി​വെ​ള്ള ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ന്ന​താ​ണ് പ​ദ്ധ​തി​യെ​ന്ന് മ​ന്ത്രി പി. ​രാ​ജീ​വ് പ​റ​ഞ്ഞു.

സം​സ്ഥാ​ന സ​ർ​ക്കാ​ർ 51.30 കോ​ടി രൂ​പ​യാ​ണ് കി​ഫ്ബി മു​ഖേ​ന കു​ന്നു​ക​ര - ക​രു​മാ​ല്ലൂ​ർ പ​ദ്ധ​തി​ക്കാ​യി അ​നു​വ​ദി​ച്ച​ത്. ടെ​ണ്ട​ർ പൂ​ർ​ത്തി​യാ​ക്കി 48.52 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ന​ൽ​കി. നേ​ര​ത്തെ ഒ​ൻ​പ​ത് എം​എ​ൽ​ഡി ആ​യി നി​ശ്ച​യി​ച്ചി​രു​ന്ന കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് ആ​വ​ശ്യ​മാ​യ ഭൂ​മി 2022ലാ​ണ് ഏ​റ്റെ​ടു​ത്ത​ത്. ച​ട​ങ്ങി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ടി.​വി. പ്ര​ദീ​ഷ്, ര​മ്യ തോ​മ​സ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സൈ​ന ബാ​ബു, സ​ബി​ത നാ​സ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.