പെ​രു​മ്പാ​വൂ​ർ: ദീ​പി​ക ന​മ്മു​ടെ ഭാ​ഷ പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നാ​ളെ പെ​രു​മ്പാ​വൂ​ർ കൂ​വ​പ്പ​ടി സെ​ന്‍റ് ആ​ൻ​സ് പ​ബ്ലി​ക് സ്കൂ​ളി​ൽ ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ബെ​ന്നി ബ​ഹ​നാ​ൻ എംപി ഉ​ദ്ഘാ​ട​നം ചെ​യ്യും. ച​ട​ങ്ങി​ൽ ദീ​പി​ക കൊ​ച്ചി റ​സി​ഡ​ന്‍റ് മാ​നേ​ജ​ർ ഫാ. ​സൈ​മ​ൺ പ​ള്ളു​പ്പെ​ട്ട അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​നോ​ജ് മൂ​ത്തേ​ട​ൻ, കു​വ​പ്പ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മാ​യ കൃ​ഷ്ണ​കു​മാ​ർ, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ഗ്രേ​സി പോ​ൾ, മാ​നേ​ജ​ർ സി​സ്റ്റ​ർ പു​ഷ്പ​റാ​ണി, കൂ​വ​പ്പ​ടി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പി.​വി. തോ​മ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

സ്കൂ​ളി​ലേ​ക്കു​ള്ള ദീ​പി​ക കോ​പ്പി​ക​ൾ സ്പോ​ൺ​സ​ർ ചെ​യ്തി​രി​ക്കു​ന്ന​ത് പ​വി​ഴം റൈ​സ് ഉ​ട​മ ജോ​ർ​ജ് ന​മ്പ്യാ​ട്ടു​കു​ടി, ഗോ​ൾ​ഡ​ൻ ഗ്രൂ​പ്പ് ഉ​ട​മ ബോ​ബി​ൻ ചി​റ​യ​ത്ത് എ​ന്നി​വ​രാ​ണ്.