പെ​രു​മ്പാ​വൂ​ർ: പ​ച്ച​ക്ക​റി വ്യാ​പാ​ര​ത്തി​ന്‍റെ മ​റ​വി​ൽ കഞ്ചാവ് ക​ച്ച​വ​ടം നടത്തിയിരുന്ന രണ്ടു പേരെ 14 കി​ലോ​ഗ്രാം ക​ഞ്ചാ​വു​മാ​യി പോ​ലീ​സ് പി​ടി​കൂടി.

തി​രു​പ്പൂ​ർ പ​ര​പ്പാ​ള​യം കു​മാ​ര​സ്വാ​മി ലേ​ഔ​ട്ടി​ൽ സ​ന്തോ​ഷ് (36), പാ​ല​ക്കാ​ട് കു​ഴ​ൽ​മ​ന്ദം ചി​ത​ലി മ​ര​ത്ത​ക്കാ​ട് വീ​ട്ടി​ൽ ര​തീ​ഷ് അ​യ്യ​പ്പ​ൻ (45) എ​ന്നി​വ​രെ​യാ​ണ് റൂ​റ​ൽ ജി​ല്ലാ ഡാ​ൻ​സാ​ഫ് ടീ​മും പെ​രു​മ്പാ​വൂ​ർ പോ​ലീ​സും ചേ​ർ​ന്ന് അറസ്റ്റ് ചെയ്തത്. മി​നി പി​ക്ക​പ്പ് വാ​നി​ലാ​ണ് ക​ഞ്ചാ​വ് ക​ട​ത്തി​യ​ത്.
ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എം.​ ഹേ​മ​ല​ത​യ്ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. രാ​ത്രി പ്ര​ധാ​നപാ​ത​യി​ലൂ​ടെ വ​രി​ക​യാ​യി​രു​ന്ന വാ​ഹ​നം​ചേ​ലാ​മ​റ്റ​ത്ത് വ​ച്ച് പോ​ലീ​സ് നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഊ​ടു​വ​ഴി​യി​ലേ​ക്ക് അ​മി​ത വേ​ഗ​ത​യി​ൽ പാ​ഞ്ഞു പോ​വു​ക​യാ​യി​രു​ന്നു. വാഹനം പി​ന്തു​ട​ർ​ന്ന് പോ​ലീ​സ് സാ​ഹ​സി​ക​മാ​യാ​ണ് പ്രതിക ളെയും വാഹനവും പി​ടി​കൂ​ടി​യ​ത്.

ഒ​ഡീ​ഷ​യി​ൽ നി​ന്ന് 3,000 രൂ​പ​യ്ക്ക് വാ​ങ്ങി ഇ​വി​ടെ 30,000 രൂ​പ​യ്ക്കാ​ണ് മറിച്ചു വി​റ്റിരുന്നത്. പി​ക്ക​പ്പ് വാ​നി​ൽ മ​റ്റ് പെ​ട്ടി​ക​ൾക്കൊ​പ്പ​മാ​ണ് ക​ഞ്ചാ​വ് ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. പ്ര​ത്യേ​കം പായ്​ക്ക് ചെ​യ്ത നി​ല​യി​ലാ​യി​രു​ന്നു.

ഇ​ട​യ്ക്ക് വ​ച്ച് ക​ഞ്ചാ​വ് പാ​യ്ക്ക​റ്റ് ആ​ർ​ക്കെ​ങ്കി​ലും കൈ​മാ​റി​യി​ട്ടു​ണ്ടോ എ​ന്നും ഇ​വ​രി​ൽ നി​ന്ന് ക​ഞ്ചാ​വ് വാ​ങ്ങു​ന്ന​വ​രെ​ക്കു​റി​ച്ചും പോ​ലീ​സ് അന്വേഷണം നടത്തു ന്നുണ്ട്. പതിവായി ക​ഞ്ചാ​വ് ക​ട​ത്തു​ന്ന​വ​രാ​ണ് പ്രതി കളെന്ന് പോലീസ് പറഞ്ഞു.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എം.​ ഹേ​മ​ല​ത​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എഎ​സ്പി ശ​ക്തി സിം​ഗ് ആ​ര്യ, ന​ർ​ക്കോ​ട്ടി​ക് സെ​ൽ ഡിവൈഎ​സ്പി ​ജെ.​ ഉ​മേ​ഷ് കു​മാ​ർ, ഇ​ൻ​സ്പെ​ക്ട​ർ ടി.​എം സൂ​ഫി, എസ്ഐ പി.​എം. റാ​സി​ഖ്, ഡാ​ൻ​സാ​ഫ് ടീം ​എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ യിരുന്നത്.