കൊ​ച്ചി: ഐ​സി​എ​ഐ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ടാ​ക്സേ​ഷ​ൻ ക​മ്മി​റ്റി​യും ഐ​സി​എ​ഐ എ​റ​ണാ​കു​ളം ബ്രാ​ഞ്ചും സം​യു​ക്ത​മാ​യി ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ടാ​ക്‌​സേ​ഷ​നി​ല്‍ ഏ​ക​ദി​ന സെ​മി​നാ​ര്‍ ന​ട​ത്തി. ഗോ​കു​ലം ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ന​ട​ന്ന സെ​മി​നാ​ർ കൊ​ച്ചി ഇ​ന്‍​കം ടാ​ക്‌​സ് പ്രി​ന്‍​സി​പ്പ​ല്‍ ക​മ്മീ​ഷ​ണ​ര്‍ സ്വ​പ്‌​ന നാ​ണു അ​മ്പാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ടാ​ക്‌​സേ​ഷ​ന്‍ ഇ​ന്‍​കം ടാ​ക്‌​സ് ജോ​യി​ന്‍റ് ക​മ്മീ​ഷ​ണ​ര്‍ എം.​ര​ഘു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

പ്ര​തി​ദി​നം മാ​റു​ക​യും വ​ള​രു​ക​യും ചെ​യ്യു​ന്ന​താ​ണ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ടാ​ക്സേ​ഷ​നെ​ന്ന് കൊ​ച്ചി ഇ​ന്‍​കം ടാ​ക്‌​സ് പ്രി​ന്‍​സി​പ്പ​ല്‍ ക​മ്മീ​ഷ​ണ​ര്‍ സ്വ​പ്‌​ന നാ​ണു അ​മ്പാ​ട്ട് പ​റ​ഞ്ഞു. അ​തു​കൊ​ണ്ടു​ത​ന്നെ ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റു​മാ​ർ​ക്ക് ഇ​ക്കാ​ര്യ​ത്തി​ൽ വ​ലി​യ പ​ങ്കാ​ളി​ത്തം വ​ഹി​ക്കാ​നു​ണ്ടെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ടാ​ക്സേ​ഷ​ൻ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സ​ഞ്ജ​യ് കു​മാ​ർ അ​ഗ​ർ​വാ​ൾ, സെ​ന്‍​ട്ര​ല്‍ കൗ​ണ്‍​സി​ല്‍ അം​ഗം ബാ​ബു ഏ​ബ്ര​ഹാം ക​ള്ളി​വ​യ​ലി​ല്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. ഐ​സി​എ​ഐ കൊ​ച്ചി ബ്രാ​ഞ്ച് ചെ​യ​ര്‍​മാ​ന്‍ എ.​എ​സ്.​ആ​ന​ന്ദ് സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി രൂ​പേ​ഷ് രാ​ജ​ഗോ​പാ​ല്‍ ന​ന്ദി​യും പ​റ​ഞ്ഞു.