ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് പിഴ: അദാലത്ത് ഇന്നുമുതല്‍
1569990
Tuesday, June 24, 2025 6:41 AM IST
കൊച്ചി: വിവിധ ഗതാഗത നിയമലംഘനങ്ങള്‍ക്ക് പോലീസും മോട്ടോര്‍ വാഹന വകുപ്പും ഇ ചെല്ലാന്‍ മുഖേന നല്‍കിയിട്ടുള്ള ട്രാഫിക് ഫൈനുകളില്‍ യഥാസമയം പിഴ അടക്കാന്‍ സാധിക്കാത്തതും, നിലവില്‍ കോടതിയില്‍ ഉള്ളതുമായ ചെല്ലാനുകളില്‍ പ്രോസിക്യൂഷന് നടപടികള്‍ക്ക് ശിപാര്‍ശ ചെയ്തിട്ടുള്ളവ ഒഴികെയുള്ള ചെല്ലാനുകളും പിഴയൊടുക്കി തുടര്‍നടപടികളില്‍ നിന്നും ഒഴിവാകാന്‍ അവസരം.
ഇതിനായി കൊച്ചി സിറ്റി പോലീസും മോട്ടോര്‍ വാഹന വകുപ്പും (എന്‍ഫോഴ്സ്മെന്റ് വിഭാഗം) ചേര്‍ന്ന് മെഗാ അദാലത്ത് സംഘടിപ്പിക്കുന്നു. ഹൈക്കോടതിക്ക് സമീപം കൊച്ചി സിറ്റി പോലീസ് എന്‍ഫോഴ്സ്മെന്റ് യൂണിറ്റില്‍ ഇന്നും നാളെയുമാണ് അദാലത്ത്.
രാവിലെ 10 മുതല്‍ വൈകിട്ട് നാല് വരെ ട്രാഫിക് എന്‍ഫോഴ്സ്മെന്റ് വെസ്റ്റ് യൂണിറ്റില്‍ സജ്ജീകരിച്ചിരിക്കുന്ന പ്രത്യേക കൗണ്ടറുകളില്‍ പൊതുജനങ്ങള്‍ക്ക് നേരിട്ട് എത്തി പിഴ ഒടുക്കാം. ഫോൺ: 04842394218.